പരിചയപ്പെട്ട യുവതിയോട് രണ്ടുമക്കളുടെ പിതാവും ക്വട്ടേഷന്‍ സംഘത്തലവനുമായ യുവാവ് മൂന്ന് വര്‍ഷത്തോളം ചെയ്തത്...

കാട്ടൂറ തിരുത്തപറമ്പില്‍ വീട്ടില്‍ ക്വട്ടേഷന്‍ സംഘത്തലവന്‍ വിനീഷ് പ്രണയം നടിച്ചു വശത്താക്കി ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പിടിയില്‍. വിനീഷ് എന്ന രജനിയാണു പോലീസ് പിടിയിലായത്. അംഗന്‍വാടി ജീവനക്കാരിയായ ദളിത് യുവതിയെ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു വരികയായിരുന്നു.
പെണ്‍കുട്ടി ജോലിക്ക് പോകുന്ന വഴിയിലാണ് വിനീഷ് പെണ്‍കുട്ടിയെ കാണുന്നതും പരിചയപ്പെടുന്നതും. ഒടുവില്‍ പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. വിനീഷിന് ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്നു മറച്ചുവച്ചാണ് യുവതിയുമായി അടുപ്പത്തിലായത്.
പിന്നീട് യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു മൂന്ന് വര്‍ഷത്തോളം കോഴിക്കോട്, പാലക്കാട്, കോയമ്പത്തൂര്‍, തിരൂപ്പൂര്‍ എന്നി സ്ഥലങ്ങളില്‍ കൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിച്ചു. തുടര്‍ന്ന് ബസില്‍ കയറി വീട്ടിലേയക്കു പോകും വഴി ഇയാള്‍ യുവതിയോട് ഒന്നും പറയാതെ മുങ്ങുകയായിരുന്നു. വീട്ടില്‍ എത്തിയ യുവതി പോലീസ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിനീഷ് എന്ന രജനിക്കു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തനായില്ല.
പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ച് ഇയാളുടെ ഭാര്യയെ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണു വിനീഷ് പിടിയിലായത്. 1994 ലെ സല്‍ഗുണ വധത്തില്‍ പ്രതിയായ ഇയാള്‍ 2012 ലെ ഒല്ലൂറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചുണ്ടായ രണ്ടര കിലോ സ്വര്‍ണ്ണം തട്ടിയ കേസിലും പ്രതിയാണ്.
https://www.facebook.com/Malayalivartha


























