തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കടയ്ക്കാവൂര്‍ വക്കം റോഡില്‍ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ഇരുചക്രവഹാനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ തെറിച്ചു വീണു. രണ്ടു ഇരുചക്രവാഹനങ്ങളിലായി നാലുപേരാണ് ഉണ്ടായിരുന്നത്. ഇവരെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രണ്ടുപേരെ രക്ഷിക്കാനായില്ല. മറ്റ് രണ്ടുപേരെ ചിറയിന്‍കീഴില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരിച്ചവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























