പുതുവൈപ്പിനില്‍ നടന്ന പോലീസ് ക്രൂരതക്കെതിരെ സിപിഐ

പോലീസ് കാടത്തം അവസാനിപ്പിക്കണെമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു . പുതുവൈപ്പിനില്‍ ജനങ്ങള്‍ക്ക് നേരെയുള്ള പോലീസിന്റെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു .
ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും, പോലീസിലുള്ള അത്തരം ആളുകളെ നിലയ്ക്ക് നിര്‍ത്തണമെന്നും കാനം അഭിപ്രായപ്പെട്ടു. ഐഒസിയെ എതിര്‍ക്കുന്നത് വികസനത്തിന് എതിരാണെന്ന് കരുതരുത്.
സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന റൂറല്‍ എസ്പിയുടെ വാദം ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് നടപടിയെ ന്യായീകരിക്കാനും പൊലീസിന്റെ വീഴ്ച മറക്കാനുമുളള ശ്രമമാണെന്നും കാനം പറഞ്ഞു. സമരക്കാര്‍ക്കെതിരെ യു പി എ ചുമമത്തനാണ് പോലീസ് ശ്രമിക്കുന്നതെന്നും കാനം വ്യക്തമാക്കി
https://www.facebook.com/Malayalivartha


























