ജേക്കബ് തോമസിന്റെ നിയമനത്തെ പ്രതിപക്ഷ നേതാവ് വിലയിരുത്തിയത് ഇങ്ങനെ

തിരികെ പഴയ കൂട്ടില്‍ കയറാന്‍ വന്ന തത്തയെ പുതിയ കൂട്ടിലേക്ക് മാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍ . അവധി കഴിഞ്ഞു എത്തിയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഐ എം ജി ഡയറക്ടര്‍ ആയിട്ടാണ് സര്‍ക്കാര്‍ നിയമിച്ചത് .
കട്ടില്‍ കണ്ട് പനിക്കേണ്ടെന്ന് പറഞ്ഞവരാണ് തത്തയെ കൂട്ടില്‍പോലുമിടാതെ മൂലയ്ക്ക് ഒതുക്കിയതെന്ന് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാമൊഴി .ജേക്കബ് തോമസിനെ എന്തെല്ലാം വിശേഷണങ്ങള്‍ ചാര്‍ത്തിയാണ് മുഖ്യമന്ത്രി വാഴ്ത്തിയത്.
ഒരു ഭാഗത്ത് ഒതുക്കിയപ്പോഴാണ് തത്തയുടെ യഥാര്‍ത്ഥ സ്ഥിതി എല്ലാവര്‍ക്കും ബോധ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡിജിപിയായി സെന്‍കുമാര്‍ തിരികെ സര്‍വ്വീസില്‍ പ്രവേശിച്ചതോടെ ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചിരുന്നു.
https://www.facebook.com/Malayalivartha


























