പുതുവൈപ്പിലെ പോലീസ് നടപടി;ഡി.ജി.പി റിപ്പോര്‍ട്ട് തേടി

എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്തവരെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ റിപ്പോര്‍ട്ട് തേടി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണറോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. സമരക്കാരെ നേരിട്ട പൊലീസ് നടപടി വിവാദമായ സാഹചര്യത്തിലാണ് വിഷയത്തില്‍ ഡി.ജി.പി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
അതേസമയം, സമരത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ള ചില സംഘടനകളാണെന്നാണ് എറണാകുളം റൂറല്‍ എസ്.പി എ.വി.ജോര്‍ജ് പറഞ്ഞത്. ഇതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha


























