പുതുവൈപ്പ് സമരം;കോടതി ജാമ്യം അനുവദിച്ചു:വേണ്ടെന്ന നിലപാടില്‍ സമരക്കാര്‍

പുതുവൈപ്പില്‍ സമരവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ജാമ്യം വേണ്ടെന്നും റിമാന്‍ഡ് ചെയ്യണമെന്നും സമരക്കാര്‍ നിലപാടെടുത്തതോടെ കോടതി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി. റിമാന്‍ഡ് ചെയ്യണമെന്ന സമരസമിതി പ്രവര്‍ത്തകരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. റിമാന്‍ഡ് ചെയ്യാന്‍ തക്ക കുറ്റങ്ങള്‍ ഇല്ലെന്നും കോടതിയില്‍ പിഴ കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു. കോടതി നടപടികള്‍ക്ക് തടസം സൃഷ്ടിക്കാതെ കോടതി വിട്ട് പുറത്തുപോകണമെന്നും ജഡ്ജി സമരക്കാരോട് ആവശ്യപ്പെട്ടു.
പുതുവൈപ്പിലെ ഐ.ഒ.സി പാചകവാതക പ്ലാന്റിനെതിരെ സമരം ചെയ്ത നാട്ടുകാര്‍ക്കെതിരായ ക്രൂരമായ പൊലീസ് നടപടിയില്‍ കക്ഷി, രാഷ്ട്രീയ ഭേദമെന്യേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇടവേളക്ക് ശേഷം പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ ഒരാഴ്ച മുമ്പാണ് ജനകീയ സമരം ശക്തിപ്പെട്ടത്. തുടക്കം മുതല്‍ സമരത്തെ അടിച്ചമര്‍ത്തുന്ന സമീപനമായിരുന്നു പൊലീസിന്‍േറത്. ബുധനാഴ്ച സമരപ്പന്തല്‍ ബലമായി പൊളിച്ചുമാറ്റിയ പൊലീസ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ മര്‍ദിച്ചിരുന്നു.
https://www.facebook.com/Malayalivartha


























