കോടതിയിൽ പോകാൻ തയ്യാർ; പുതുവൈപ്പിനിൽ സമരം ആളി കത്തുന്നു

പുതുവൈപ്പിനിലെ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സമരക്കാര്‍ കൂടുതല്‍ പ്രക്ഷോഭത്തിലേക്ക് . അറസ്റ്റ് ചെയ്തവരെ വിട്ടയച്ചുവെങ്കിലും ജാമ്യം വേണ്ട എന്നും തങ്ങള്‍ ജയിലില്‍ പോകാന്‍ തയ്യാര്‍ ആണെന്നും അവര്‍ പറഞ്ഞു .സമരത്തിന് നേരെ പോലീസ് നടത്തിയ ക്രൂരമര്‍ദ്ദനത്തെ കുറിച്ച് സമരക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
പോലീസ് നരനായാട്ട് തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ തിരിച്ച് പോകുന്നില്ലെന്ന് സമരക്കാര്‍ വാശിപിടിച്ചു. ഇതേ തുടര്‍ന്ന് കോടതി ഇവരോട് പത്ത് മിനുറ്റിനകം കോടതി പരിസരം വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സമരക്കാര്‍ പുതുവൈപ്പിലെ പ്രക്ഷോഭ വേദിയിലെത്തി സമരം തുടരുമെന്നാണ് അറിയുന്നത്. പോലീസില്‍ നിന്നും കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























