രാംനാഥ് കോവിന്ദിനെ യെച്ചൂരി പക്ഷം പിന്തുണക്കണമെന്ന് രാജഗോപാല്‍

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തയാറാകണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാജഗോപാലിന്റെ പ്രതികരണം.
കെ.ആര്‍.നാരായണനെ പിന്തുണയ്ക്കാതെ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുപോലുള്ള പ്രവര്‍ത്തി സിപിഎം കാണിക്കരുതെന്നും ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവായ രാംനാഥ് കോവിന്ദിന് പിന്തുണ നല്‍കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
രാംനാഥ് കോവിന്ദയെ പിന്തുണക്കില്ലെന്ന് മമത ബാനര്‍ജിയും സീതാറാം യെച്ചൂരിയും അറിയിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ അജണ്ടയാണ് രാംനാഥ് കോവിന്ദയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സിപഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.പ്രതിപക്ഷ പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























