Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

റിമ രാജന്റെ വിദേശ പഠനം ;സർക്കാർ 10 ലക്ഷം രൂപ അനുവദിക്കും

04 SEPTEMBER 2017 10:23 AM IST
മലയാളി വാര്‍ത്ത

ദലിത് വിദ്യാര്‍ഥിനി റിമാ രാജന്റെ വിദേശ പഠനത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിക്കും. നടപടിക്ക് എസ്‌സി, എസ്‌ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയെന്നു മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഫീസടയ്ക്കാത്തതി നാല്‍ പുറത്താക്കുമെന്നു കാണിച്ചു പോർച്ചുഗലിലെ കോയിമ്പ്ര സർവകലാശാല റിമയ്ക്കു നോട്ടിസ് നല്‍കിയിരുന്നു. പണം അടയ്ക്കാനാകും എന്നൊരുറപ്പ് സർക്കാരിൽനിന്നു കത്തായി ലഭിച്ചാൽ റിമയ്ക്കു പഠനം തുടരാനാവും.

സർക്കാരിന്റെ സ്കോളർഷിപ്പിനു കാത്തുനിന്നതിനാണു സർവകലാശാലയിൽനിന്നു റിമയ്ക്ക് നോട്ടിസ് ലഭിക്കാൻ കാരണം. പോർച്ചുഗലിലെ കോയിമ്പ്ര സർവകലാശാലയിൽ എംഎസ്‌സി ബിസിനസ് മാനേജ്മെന്റ് വിദ്യാർഥിനിയാണ് തൃശൂർ കൊടകര സ്വദേശിയായ റിമാ രാജൻ. അർഹമായ സ്കോളർഷിപ് അനുവദിക്കുന്നതിൽ പട്ടികജാതി വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും വീഴ്ചയെത്തുടർന്നാണു പഠനം നിർത്തേണ്ട അവസ്ഥയുണ്ടായത്. തൃശൂര്‍ കേരള വര്‍മ്മ കോളജില്‍നിന്ന് 86 ശതമാനം മാര്‍ക്കോടെ വിജയിച്ചാണു റിമ ഇവിടേക്ക് പഠിക്കാനെത്തിയത്.

‘താങ്കളുടെ അക്കാദമിക മികവു പരിഗണിച്ചു മൂന്നു മാസം സാവകാശം നൽകി. ഇനി തുടരാൻ അനുവദിക്കാൻ ഞങ്ങൾക്കാവില്ല. സെപ്റ്റംബർ രണ്ടിന് വൈകിട്ട് അഞ്ചിനകം പണമടച്ചില്ലെങ്കിൽ നിങ്ങളെ സർവകലാശാലയിൽനിന്നു പുറത്താക്കും’ എന്ന ആ കത്തിലെ വരികൾ കേരളത്തിനും മുഴുവൻ മലയാളികൾക്കുമുള്ള നാണക്കേടിന്റെ കുറിപ്പാണ്. കിടപ്പാടം പണയംവച്ചും വിദ്യാഭ്യാസ വായ്പയെടുത്തുമാണ് ആദ്യ രണ്ടു സെമസ്റ്ററുകളിലെ നാലു ലക്ഷം ഫീസ് അടച്ചത്.

സ്കോളർഷിപ് കിട്ടിയില്ലെങ്കിൽ സർവകലാശാലയിൽനിന്നു പുറത്താക്കുമെന്ന ആവലാതിയുമായി റിമയുടെ അച്ഛൻ മന്ത്രി എ.കെ.ബാലനടക്കമുള്ളവരെ കണ്ടിരുന്നു. എന്നാൽ, വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണു പരാതി. ഫയൽ വീണ്ടും നോക്കാൻ പറഞ്ഞിട്ടുണ്ടെന്നുള്ള മറുപടിയാണു ലഭിച്ചത്. പലരും അനാവശ്യ കോഴ്സുകൾക്കു വിദേശത്തു പോവുകയും തോന്നിയപോലെ സ്കോളർഷിപ്പിന് അപേക്ഷിക്കുകയുമാണെന്നാണു പട്ടികജാതിവകുപ്പിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം.

എന്നാൽ, ഇന്ത്യയിൽ ഇല്ലാത്ത കോഴ്സിനു പട്ടികജാതി വിദ്യാർഥികൾ വിദേശത്തു പ്രവേശനം നേടിയാൽ മുഴുവൻ തുകയും സ്കോളർഷിപ് നൽകുമെന്നാണു ചട്ടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (23 minutes ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (1 hour ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (3 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (3 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (3 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (4 hours ago)

മറുപടിയുമായി പിണറായി വിജയൻ  (4 hours ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൊജ്തബ ഖമേനി കോമയില്‍;  (4 hours ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (4 hours ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (4 hours ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (5 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (5 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (5 hours ago)

Malayali Vartha Recommends