ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്ത പിന്തുണച്ച് നടനും സോഷ്യല്‍ മീഡിയ വ്യക്തിത്വവുമായ സന്തോഷ് പണ്ഡിറ്റ്. മുഖ്യമന്ത്രി പറഞ്ഞില്‍ തെറ്റൊന്നുമില്ലെന്നും, അര്‍ഹിച്ച മറുപടിയാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ രേവന്ത് റെഡ്ഡി സംസാരിക്കുമ്പോള്‍ മാന്യത പുലര്‍ത്തണമെന്നും ഒരാള്‍ക്ക് ബഹുമാനം കൊടുത്താലേ അത് തിരിച്ചു ലഭിക്കുകയുള്ളൂ എന്നും പണ്ഡിറ്റ് ഓര്‍മ്മിപ്പിച്ചു.
ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്. രേവന്ത് റെഡ്ഡിയുടെ പേരെടുത്ത് പറയാതെയായിരുന്നു പണ്ഡിറ്റിന്റെ വിമര്‍ശനം. രേവന്ത് റെഡ്ഡിയെ 'ഡാഷ് മോനെ' എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ഇതില്‍ വിമര്‍ശിക്കേണ്ടതായി ഒന്നുമില്ലെന്നാണ് പണ്ഡിറ്റിന്റെ പക്ഷം. 'ചുമ്മാ ചൊറിയാന്‍ വന്നു കടി മേടിച്ചു' എന്ന് പരിഹസിച്ച അദ്ദേഹം, പിണറായി വിജയന്റെ മറുപടി കൃത്യമായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























