മനസ്സ് മരവിപ്പിക്കുന്ന മൊഴിയുമായി കമ്മൽ വിനോദ്

തല വെട്ടിയെടുത്തശേഷം ഭാര്യയുടെ മടിയില്‍വെച്ചു തുടര്‍ന്നു ചുംബിക്കാന്‍ പറഞ്ഞു, വൃഷണം മുറിച്ച് പട്ടിക്കിട്ടു കൊടുത്തു...സന്തോഷിനെ കൊലപ്പെടുത്തി കേസില്‍ പോലീസിനോടു കമ്മല്‍ വിനോദ് പറഞ്ഞ വാക്കുകളാണിത്. ഭാര്യയുമായി അവിഹിതം ആരോപിച്ച് പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ സന്തോഷിനെ (40) കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണു വിനോദിന്റെ ക്രൂരത പുറത്തു വന്നത്.
ലഹരിയുടെ പിന്തുണയില്ലാതെയാണ് വിനോദ് അതിക്രൂരമായി സന്തോഷിനെ കൊന്നത്. കഴിഞ്ഞ 23ന് രാത്രിയിലാണ് മീനടത്തെ തന്റെ വീട്ടില്‍ വച്ചു കമ്മല്‍ വിനോദ് ഭാര്യയുടെ കാമുകനായ സന്തോഷിനെ കൊലപ്പെടുത്തിയത്. വിനോദിന്റെ നിര്‍ദേശം അനുസരിച്ചു ഭാര്യ കുഞ്ഞുമോള്‍ സന്തോഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് സന്തോഷിനെ വിനോദ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൃതദേഹം കഷ്ണങ്ങളാക്കുമ്പോഴെല്ലാം ഭാര്യ കുഞ്ഞുമോളും വിനോദിനൊപ്പമുണ്ടായിരുന്നു.
കുഞ്ഞുമോള്‍ കരയുമ്പോഴെല്ലാം വിനോദ് ഭീഷണിപ്പെടുത്തിയിരുന്നു. ശരീരവുമായി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ, തലയടങ്ങിയ പ്ലാസ്റ്റിക് കവര്‍ കുഞ്ഞുമോളുടെ മടിയിലേക്കു വച്ചു കൊടുത്ത വിനോദ് മൃതദേഹത്തിന്റെ തലയില്‍ ചുംബിക്കാന്‍ ഭാര്യയോട് പറയുകയും ചെയ്തു. ഓട്ടോറിക്ഷയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് വഴിയരികില്‍ നിന്ന തെരുവുനായ്ക്കള്‍ക്കു മുന്നിലേയ്ക്കു സന്തോഷിന്റെ വൃഷ്ണങ്ങള്‍ എറിഞ്ഞുകൊടുത്തതെന്നും വിനോദ് പോലീസില്‍ മൊഴിനല്‍കി.
ഡിെവെ.എസ്.പി സഖറിയ മാത്യൂ, സി.ഐ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിനോദിനെ ചോദ്യം ചെയ്യുന്നത്. കേസില്‍ വിനോദിനെതിരായ തെളിവുകള്‍ ശേഖരിച്ച് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കുന്നതിനാണു പോലീസ് ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha























