ദിലീപിനെ കാണാന്‍ കലാഭവന്‍ ഷാജോണ്‍ എത്തി

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നടന്‍ കലാഭവന്‍ ഷാജോണ്‍ എത്തി. ആലുവ സബ് ജയിലിലെത്തിയാണ് സുഹൃത്തിനെ കാണാന്‍ എത്തിയത്. പത്തു മിനിറ്റാണ് സന്ദര്‍ശനത്തിന് അനുവദിച്ചിരുന്നതെന്നും, കൂടുതലൊന്നും സംസാരിച്ചില്ലെന്നും കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ദിലീപിനെ കാണാന്‍ ഷാജോണ്‍ എത്തിയത്. അതേസമയം, ഒന്നരമാസത്തിലേറെയായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഇന്നലെ സന്ദര്‍ശിച്ചിരുന്നു. ജയിലിനകത്തെ ഗാര്‍ഡ് റൂമില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മൂവരും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞതായാണു വിവരം. ഇവര്‍ക്കൊപ്പം കാവ്യയുടെ പിതാവ് മാധവനും ഉണ്ടായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.20 നാണ് കാവ്യയും മീനാക്ഷിയും മാധവനും ആലുവ സബ് ജയിലിലെത്തിയത്. 20 മിനിറ്റ് നീണ്ടു കൂടിക്കാഴ്ച.
ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ നടനും സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിര്‍ഷയും സിനിമാ പ്രവര്‍ത്തകന്‍ ആല്‍വിന്‍ ആന്റണിയും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. കാവ്യയും മകളും സന്ദര്‍ശിക്കാന്‍ വരുന്ന വിവരം ദിലീപിനെ അറിയിക്കുകയും ജയില്‍ സൂപ്രണ്ടിന്റെ അനുമതിയും വാങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ 11നു ദിലീപിന്റെ മാതാവ് സരോജിനിയമ്മ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം ജാമ്യ ഹര്‍ജിയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കാവ്യയും കുടുംബവും. എന്നാല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണു ജയിലിലെത്തി ദിലീപിനെ കാണാന്‍ കാവ്യ തീരുമാനിച്ചത്.
ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ കോടതിയുടെ അനുമതി. രണ്ടുമണിക്കൂര്‍ നേരം പോലീസ് കാവലില്‍ ജയിലിനു പുറത്തുപോകാനുള്ള അനുമതിയാണ് അങ്കമാലി ഫസ്റ്റ് ാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നല്‍കിയത്. ആറിനാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധം. ബലിയിടാന്‍ വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ ഇന്നലെയാണ് കോടതിക്കു മുമ്പിലെത്തിയത്. രാവിലെ ഏഴു മുതല്‍11 മണിവരെ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു ആവശ്യം. 2008ലാണ് ദിലീപിന്റെ അച്ഛന്‍ പദ്മനാഭന്‍ പിള്ള മരിച്ചത്.
https://www.facebook.com/Malayalivartha
























