സുഹൃത്തിനയച്ച അശ്ലീല സന്ദേശം കിട്ടിയത് അമ്മയ്ക്ക്... പ്രതികാരം ഇങ്ങനെ

വാട്‌സ് ആപ്പ് വഴി അശ്ലീല ചിത്രങ്ങളും വാചകങ്ങളും സൗഹൃദങ്ങള്‍ക്കിടയില്‍ കൈമാറുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമാണ്. എന്നാല്‍ ഇവിടെ കാര്യം അല്പം മാറിയിരിക്കുകയാണ്. സൃഹൃത്തിന് അയച്ച ചിത്രം കിട്ടിയത് സുഹൃത്തിന്റെ അമ്മയ്ക്ക്. സംഭവം നടന്നത് കണ്ണൂരിലെ പയ്യന്നൂരിലാണ്. അമ്മ അശ്ലീല ചിത്രം കണ്ടതോടെ അധ്യാപകനോട് പരാതി പെട്ടുകയും ചെയ്തു.
പരാതിപെട്ടതിന്റെ വിരോധത്തിന് മകന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ കുന്നരു കാരന്താട്ട ബിജിനെ(15) സഹാപാഠികള്‍ എല്ലാവരും ചേര്‍ന്ന് കാര്യമായി തന്നെ പെരുമാറി. മര്‍ദ്ദനമേറ്റ ബിജിനെ പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമന്തളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കുന്നരു കാരന്താട്ടെ തടവിള തെക്കേതില്‍ വില്‍സന്റെ മകന്‍ ബിജിന്‍.
സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ ബിജിന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രമയക്കുകയായിരുന്നു. എന്നാല്‍ ഈ മെസേജ് കിട്ടിയത് അമ്മയ്കായിരുന്നു. ഈ വിവരമറിഞ്ഞ വിദ്യാര്‍ഥിയുടെ മാതാവ് സ്‌കൂളിലെ അധ്യാപകനോടു പരാതിപ്പെട്ടു. ഇതിന്റെ വിരോധത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ക്ലാസ്മുറിയില്‍വച്ചു ചില വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നു ബിജിനെ മര്‍ദിച്ചിരുന്നു.
എന്നാല്‍ ഇതിലൊന്നും ദേഷ്യം തീരാതെ സ്‌കൂള്‍ വിട്ടതിനു ശേഷം വൈകുന്നേരം നാലോടെ ഏഴിമല പള്ളിയ്ക്കു സമീപം വീണ്ടും ബിജിനെ ഒരുസംഘം വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. ഹൃദയസംബന്ധമായ രോഗത്തിനു പരിയാരം ഹൃദയാലയയില്‍ ചികിത്സയിലായിരുന്ന ബിജിനോട് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയും നിര്‍ദേശിച്ചിരുന്നു. നിലവില്‍ ശസ്ത്രക്രിയ നടത്താന്‍ പറ്റാത്തതിനാല്‍ 18 വയസാകാനുള്ള കാത്തിരിപ്പിലായിരുന്നു രക്ഷിതാക്കള്‍. ഇതിനിടയിലാണ് ക്രൂര മര്‍ദ്ദനവുമേല്‍ക്കേണ്ടി വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha























