അണികളെ നിയന്ത്രിക്കാന്‍ ആര്‍എസ്എസിനു സാധിക്കുന്നില്ല : പി.ജയരാജന്‍

അണികള്‍ അക്രമം അഴിച്ചുവിടുന്നു. മുഖ്യമന്ത്രി ഇടപെട്ട് ഒരുമാസം മുന്‍പ് കണ്ണൂരില്‍നടത്തിയ ഉഭയകക്ഷി ചര്‍ച്ച ഫലം കണ്ടില്ല. അക്രമസംഭവങ്ങളില്‍ പരസ്പരം ആരോപണങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ വീണ്ടും പരസ്യമായി രംഗത്തെത്തി. അണികളെ നിയന്ത്രിക്കാന്‍ ആര്‍എസ്്എസ് നേതൃത്വത്തിന് സാധിക്കാത്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് പി.ജയരാജന്‍ പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നതോടെ അതീവ ജാഗ്രതയിലാണ് പൊലീസ്.
ഒരു തുള്ളി ചോര വീഴാത്ത പ്രവര്‍ത്തനമാണ് കണ്ണൂരില്‍ വേണ്ടതെന്ന് കുമ്മനം രാജശേഖരന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത് കഴിഞ്ഞമാസം അഞ്ചിനാണ്. പക്ഷേ ഇതിനുശേഷം ജില്ലയിലെ വിവിധയിടങ്ങളില്‍ അഞ്ചിലേറെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബിജെപിയും, ആര്‍എസ്എസും പഴിചാരുന്നത് സിപിഎമ്മിനെയാണ്.
എന്നാല്‍ പ്രകോപനമുണ്ടായിട്ടും സമാധാനപരമായാണ് അണികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം പറയുന്നു. പത്ത് ദിവസത്തിനുള്ളില്‍ ഉഭയകക്ഷി തീരുമാനങ്ങള്‍ അണികളെ അറിയിക്കുമെന്ന ബിജെപി ആര്‍എസ്എസ് നേതാക്കളുടെ വാക്കുകള്‍ പാഴായി
https://www.facebook.com/Malayalivartha























