പറഞ്ഞത് പലതും കണ്ടുതന്നെ; ചെന്നിത്തലയ്‌ക്കെതിരായ ആര്‍ എസ് പി ബോംബ് കരുതികൂട്ടി നിര്‍മ്മിച്ച ഗുണ്ട്

ഉമ്മന്‍ ചാണ്ടിയാണ് രമേശ് ചെന്നിത്തലയെക്കാള്‍ നല്ല പ്രതിപക്ഷ നേതാവാവെന്ന ആര്‍ എസ് പി നേതാവ് എ.എ അസീസിന്റെ വാക്കുകള്‍ യാദ്യഛികമാണെന്ന് തോന്നാമെങ്കിലും അത് തികച്ചും യാദൃഛികമല്ല. കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായമാണ് അസീസ് പറഞ്ഞത്.
യു ഡി എഫിന്റെ മുഖ്യ ഘടക കക്ഷിയായ മുസ്ലീം ലീഗിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മതിയായിട്ട് മാസങ്ങളായി. പാര്‍ട്ടിയുടെ പുതിയ ദേശീയ നേതാവ് കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവിനോട് സംസാരിച്ചിട്ട് തന്നെ മാസങ്ങളായി. രമേശ് ചെന്നിത്തലയുടെ പ്രകടനം തീരെ മോശമാണെന്ന് തന്നെയാണ് ലീഗിന്റെ മനസിലിരുപ്പ്. എന്നാല്‍ ഇക്കാര്യം അവര്‍ പരസ്യമായി പറയുന്നില്ലെന്ന് മാത്രം. പ്രതിപക്ഷവുമായി കൂടിയാലോചനകള്‍ നടത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുമാണ് കുഞ്ഞാലിക്കുട്ടി സംസാരിക്കാറുള്ളത്.
രമേശിനെ അനഭിമതനാക്കിയതില്‍ ഉമ്മന്‍ ചാണ്ടിക്കും ഒരു പങ്കുണ്ട്. രമേശിനെ ഒരുതരം ബി ജെ പി മനോഭാവത്തോടെയാണ് ഘടകകക്ഷി നേതാക്കള്‍ കാണുന്നത്. ഭരണം ഉണ്ടായിരുന്ന കാലയളവില്‍ ഹിന്ദു വികാരം കടത്തിവിട്ട് മുഖ്യമന്ത്രിയാവാന്‍ നടത്തിയ ശ്രമങ്ങള്‍ ലീഗ് മറന്നിട്ടില്ല. എന്‍ എസ് എസിന്റെ പിന്തുണയോടെയാണ് ചെന്നിത്തല മന്ത്രിയായത്. എന്തൊക്കെയായാലും രമേശിന് ഒരു മതേതര മുഖമില്ലെന്നും ഘടകകക്ഷികള്‍ കരുതുന്നു.
കെ.എം.മാണിയെ യു ഡി എഫില്‍ നിന്ന് പറഞ്ഞതു വിട്ടത് ചെന്നിത്തലയാണെന്നും ലീഗ് കരുതുന്നു. എം.പി. വീരേന്ദ്രകുമാര്‍ യു ഡി എഫില്‍ നിന്നും പുറത്തേക്കുള്ള വഴിയിലാണ്. യു ഡി എഫിന്റെ മുതിര്‍ന്ന നേതാക്കളെ ആദരിക്കാനും ബഹുമാനിക്കാനും ചെന്നിത്തലക്ക് കഴിയുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.
വീരേന്ദ്രകുമാര്‍ യു ഡി എഫ് വിടാന്‍ ആലോചിച്ചിട്ടും അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ ചെന്നിത്തല തയാറായിട്ടില്ല. പരിപാടികള്‍ക്കിടയില്‍ കാണുന്നതൊഴിച്ചാല്‍ വീരനുമായി സംസാരിക്കാറില്ല. ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടര്‍ന്നാല്‍ 5 വര്‍ഷം തികയുമ്പോള്‍ മുന്നണിയില്‍ പാര്‍ട്ടികള്‍ ഉണ്ടാകില്ലെന്നും പ്രതിപക്ഷ കക്ഷികള്‍ വിശ്വസിക്കുന്നു.
വീരന്റെ പോക്ക് ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. മാണി പോയ വഴിയെയാണ് വീരനും പോകുന്നതെന്നാണ് ലീഗ് നേതൃത്വം അറിയിച്ചത്. എന്നാല്‍ ഹൈക്കമാന്റില്‍ ഇത് ഒരനക്കവും ഉണ്ടാക്കിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെ ഹൈക്കമാന്റ് ഏതാണ്ട് വിട്ട മട്ടാണ്. ദേശീയ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും ഒരു അഴിച്ചു പണിക്കും തയ്യാറായല്ല. എന്നാല്‍ എ.കെ.ആന്റണി ഇക്കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നുണ്ട്. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി ഇല്ലാതാകുമെന്നും ഘടകകക്ഷികള്‍ വിശ്വസിക്കുന്നു.
ഏതായാലും അസീസ് പറഞ്ഞ വാക്കില്‍ നിന്നും പിന്നോട്ട് പോയി. എന്നാല്‍ അത് വിശ്വസിക്കേണ്ടതില്ല. ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങിയെന്നു തന്നെ കരുതാം.
https://www.facebook.com/Malayalivartha























