ഗണേഷിനെതിരെ സി പി എം: ദിലീപ് വിഷയത്തില്‍ നിലപാട് അപക്വം; ഗണേഷിനോട് സംസാരിക്കാന്‍ സി പി എം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാലിനെ പാര്‍ട്ടി ചുമതലപ്പെടുത്തി

കേരള കോണ്‍ഗ്രസ് നേതാവ് കെ ബി ഗണേഷ് കുമാറിന്റെ നടപടിയില്‍ സി പി എമ്മിന് വിയോജിപ്പ്. പാര്‍ട്ടിയുടെ പിന്തുണയോടെ ജയിച്ച എംഎല്‍എ ദിലീപിനെ പോലൊരാളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ മോശമായെന്നാണ് സി പി എം നിലപാട്.
ഗണേഷിനോട് സംസാരിക്കാന്‍ സി പി എം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാലിനെ പാര്‍ട്ടി ചുമതലപ്പെടുത്തിയതായി അറിയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിക്കും. മുന്നണി പിന്തുണയോടെ ജയിച്ച വ്യക്തി സര്‍ക്കാരിനെതിരായ പ്രൊപ്പഗാന്റയില്‍ പങ്കെടുക്കുന്നതില്‍ പാര്‍ട്ടിക്ക് ത്യപ്തിയില്ല.
സി പി എമ്മിനെ സംബന്ധിച്ചടത്തോളം ദിലീപ് വിഷയം സര്‍ക്കാരിനും പാര്‍ട്ടിക്കും നല്‍കിയ പിന്തുണ ചെറുതല്ല. സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം ദിലീപ് ഒരു ഗ്ലാമര്‍ വിഷയമാണ്. ദിലീപ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നിലപാടും പാര്‍ട്ടിയുടെ യശസുയര്‍ത്തും. സര്‍ക്കാര്‍ സ്ത്രീകളുടെ സംരക്ഷകരാണെന്ന ഖ്യാതിയാണ് ഇതിലൂടെ ഉയരുന്നത്. ദിലീപിനെ പിന്തുണച്ച പി.സി.ജോര്‍ജിന്റെ നിലയിലേക്ക് ഗണേഷ് താഴുകയായിരുന്നു എന്നും പാര്‍ട്ടി വിശ്വസിക്കുന്നു. ഇന്നസെന്റിനെ ഇത്തരമൊരു നിലപാടില്‍ നിന്നും മാറ്റിയത് പാര്‍ട്ടി ഇടപെടല്‍ വഴിയാണ്.
നേരത്തെ മുകേഷിനെ സി പി എം ജില്ലാ സെക്രട്ടറി വിളിച്ചു വരുത്തിയിരുന്നു. അതിനു ശേഷം മുകേഷ് പരസ്യ നിലപാടില്‍ നിന്നും പിന്‍മാറി. എന്നാല്‍ ഗണേഷുമായി ബാലഗോപാല്‍ ഫോണില്‍ സംസാരിക്കുകയാണ് ചെയ്തത്. എന്നിട്ടും ഗണേഷില്‍ ഒരു മാറ്റവും ഇല്ല. ഇക്കാര്യത്തില്‍ കക്ഷി നേതാവ് ആര്‍. ബാലക്യഷ്ണ പിള്ളയുമായി സംസാരിക്കണമോ എന്നും പാര്‍ട്ടി ആലോചിക്കുന്നു. പരസ്യ പിന്തുണകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് പാര്‍ട്ടി കരുതുന്നു.
ബാലഗോപാലിന് ഗണേഷിനോടും മുകേഷിനോടും താത്പര്യമില്ല. സിനിമാക്കാര്‍ എക്കാലവും പാര്‍ട്ടിക്ക് ബാധ്യതയാണെന്ന് സി പി എം ജില്ലാ നേത്യത്വം കരുതുന്നു. അവര്‍ സ്വന്തം ഇഷ്ടപ്രകാരം മാത്രം പ്രവര്‍ത്തിക്കും. പാര്‍ട്ടിക്ക് വഴങ്ങില്ല. പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ ഇത്തരക്കാര്‍ കഴിയില്ലെന്നും സി പി എം കൊല്ലം ജില്ലാ നേതൃത്വം വിശ്വസിക്കുന്നു. പാര്‍ട്ടി ഇക്കാര്യത്തില്‍ കര്‍ശന നിലപാട് തുടര്‍ന്നാല്‍ സര്‍ക്കാര്‍ ഗണേഷിനെതിരെ നടപടിക്ക് മുന്‍കൈയെടുത്താലും അത്ഭുതപ്പെടേണ്ടതില്ല. ഗണേഷിന്റെ പ്രസ്താവനക്കെതിരെ മുന്നോട്ടു പോകാന്‍ പോലീസ് തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്.
https://www.facebook.com/Malayalivartha























