നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ അറസ്റ്റില്‍

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ അറസ്റ്റിലായി. കളമശേരി എ.ആര്‍ ക്യാംപിലെ അനീഷ് എന്ന പോലീസുകാരനാണ് അറസ്റ്റിലായത്. ദീലീപിന് സന്ദേശമയക്കാന്‍ സുനി ഉപയോഗിച്ചത് അനീഷിന്റെ ഫോണാണ്. 'ദിലീപേട്ടാ കുടുങ്ങി' എന്ന സന്ദേശമാണ് അയച്ചത്. ആലുവ പോലീസ് ക്ലബ്ലില്‍ വച്ചാണ് സന്ദേശമയച്ചത്. സുനിയെ സഹായിച്ചുവെന്ന് തെളിഞ്ഞതിനാലാണ് അറസ്റ്റ്.
പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശം ദിലീപിന് അയച്ചു കൊടുക്കാന്‍ ശ്രമിച്ചതും അനീഷാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കാവ്യാ മാധവന്റെ കാക്കനാടുള്ള സ്ഥാപനത്തിലേക്ക് ആറ് തവണയാണ് അനീഷ് വിളിച്ചത്. പള്‍സര്‍ സുനിയുടെ സെല്ലിന്റെ കാവല്‍ ചുമതലയുണ്ടായിരുന്ന അനീഷിനോട് മാര്‍ച്ച് ആറിനാണ് സുനി നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് വെളിപ്പെടുത്തുന്നത്.
തുടര്‍ന്നാണ് ദിലീപിനെ വിളിക്കാന്‍ അനീഷ് സുനിയ്ക്ക് സഹായം ചെയ്ത് കൊടുത്തത്. കേസില്‍ 14ആം പ്രതിയാണ് അനീഷ്. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വേളയില്‍ അനീഷ് എന്ന പൊലീസുകാരന്റെ സംഭവം കെട്ടുകഥയാണെന്നാണ് പ്രതിഭാഗം വാദിച്ചത്.
https://www.facebook.com/Malayalivartha























