Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഡോക്ടറുടെ വീട്ടിലെ കണ്ണന്റെ പ്രതിമയില്‍ ചാര്‍ത്തിയിരുന്നത് 10 പെണ്‍കുട്ടികള്‍ക്ക് മംഗല്യം കഴിക്കാവുന്ന സ്വര്‍ണം

11 SEPTEMBER 2017 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

പാലക്കാട്ട് ഇന്നലെ നടന്ന മോഷണത്തില്‍ അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. ഡോക്ടറുടെ വീട്ടിലെ കണ്ണന്റെ പ്രതിമയില്‍ ചാര്‍ത്തിയിരുന്നത് 10 പെണ്‍കുട്ടികള്‍ക്ക് മംഗല്യം കഴിക്കാവുന്ന 200 പവന്റെ സ്വര്‍ണം. വീട്ടിലെ പൂജാമുറിയിലെ കണ്ണന്റെ പ്രതിമയിലാണ് ആരേയും ഞെട്ടിക്കുന്ന ഈ സ്വര്‍ണ പ്രദര്‍ശനം. 

ആ വിഗ്രഹത്തില്‍ അണിയിച്ചിരുന്ന 65 പവന്‍ സ്വര്‍ണം മോഷണംപോയി. ഹെഡ്‌പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന ഹോമിയോ ഡോക്ടര്‍ പി.ജി. മേനോന്റെ കൃഷ്ണ നികേതന്‍ വീട്ടിലാണു മോഷണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെയാണു സംഭവം.വീട്ടിലെ പൂജാമുറിയില്‍ ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങളാണു നഷ്ടപ്പെട്ടത്. 

ഇന്നലെ രാവിലെ ഉറക്കമുണര്‍ന്ന വീട്ടുജോലിക്കാരിയാണു മോഷണവിവരം ആദ്യം അറിഞ്ഞത്. വീടിന്റെ പിന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. പൂജാമുറിയുടെ വാതില്‍ പൂട്ടിയിരുന്നെങ്കിലും അകത്തെ ബോള്‍ട്ട് ഇടാതിരുന്നതിനാല്‍ തള്ളിത്തുറന്ന നിലയിലായിരുന്നു. ഡോ. പി.ജി. മേനോനു 93 വയസ് പ്രായമുണ്ട്. ഇവിടെ ജോലി ചെയ്യുന്ന അകത്തേത്തറ സ്വദേശിനിയായ വീട്ടുജോലിക്കാരി ചില ദിവസങ്ങളില്‍ ഇവിടെ താമസിക്കാറുണ്ട്. ശനിയാഴ്ച രാത്രി വയറുവേദനയായതിനാല്‍ ഇവര്‍ ഒരുമണിവരെയും ഉറങ്ങിയില്ലെന്ന് പറയുന്നു. 

ഒരുമണിയോടെ ടോയ്‌ലറ്റില്‍ പോയിവന്നപ്പോള്‍ പിറകിലെ വാതില്‍ അടയ്ക്കാന്‍ മറന്നുപോയതായി സംശയം പറയുന്നുണ്ട്. രാവിലെ ഏഴുമണിയോടെ വീട്ടില്‍ പോകാനായി തയാറെടുത്തപ്പോഴാണ് ഇവര്‍ മോഷണവിവരം അറിഞ്ഞത്. വാതില്‍ തുറന്നുകിടക്കുന്നതും പൂജാമുറിയില്‍ വെള്ളം ഉള്ളതുപോലെയും തോന്നിയതായി അവര്‍ പോലീസിനു മൊഴി നല്‍കി.

പൂജാമുറിയിലെ രണ്ടരഅടിയോളം ഉയരമുള്ള ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍ ഇരുനൂറുപവനോളം സ്വര്‍ണാഭരണങ്ങളാണ് ചാര്‍ത്തിയിരുന്നത്. കിരീടവും വളകളും നെക്‌ലസും മറ്റുമായാണിത്. ഇതില്‍ എട്ടോളം നെക്‌ലസുകളാണു നഷ്ടപ്പെട്ടത്. ഇതിന്റെ തൂക്കം സംബന്ധിച്ച് കൃത്യമായ ധാരണയില്ല. എങ്കിലും ഓരോന്നും എട്ടുപവനിലേറെ തൂക്കംവരുമെന്നാണു കണക്കാക്കുന്നത്. 

സംഭവമറിഞ്ഞ് പോലീസ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ളവരാണു മോഷണത്തിനു പിന്നിലെന്നാണു സംശയിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പും ഇവിടെനിന്നും 15 പവനോളം നഷ്ടപ്പെട്ടിരുന്നു. അന്ന് ജോലിയിലുണ്ടായിരുന്നവരെയാണു സംശയിച്ചതെങ്കിലും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (2 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (2 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (2 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (10 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (10 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (10 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (11 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (11 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (11 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends