ആര്‍.എസ്.എസ് വിരുദ്ധ നിലപാടുള്ള എഴുത്തുകാരെ പ്രസംഗത്തിലൂടെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ശശികലയ്‌ക്കെതിരെ കേസെടുത്തു

ആര്‍.എസ്.എസ് വിരുദ്ധ നിലപാടുള്ള എഴുത്തുകാരെ പ്രസംഗത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വി.ഡി. സതീശന്‍ എം.എല്‍.എയും ഡി.വൈ.എഫ്.ഐയും നല്‍കിയ പരാതിയിലാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചെന്ന വകുപ്പ് പ്രകാരം പറവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഗൗരി ലങ്കേഷിന്റെ അനുഭവം ഉണ്ടാകാതിരിക്കാന്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമം നടത്തണമെന്ന് മതേതര എഴുത്തുകാര്‍ക്ക് ശശികല മുന്നറിയിപ്പ് നല്‍കിയെന്നാണ് പരാതി. ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം ആലുവ റൂറല്‍ പൊലീസ് പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചു. പിന്നീടാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.
മതസ്പര്‍ദ്ധയുളവാക്കുന്ന പരാമര്‍ശങ്ങളാണ് ശശികല എഴുത്തുകാര്‍ക്കെതിരെ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി. ബാബു വി.ഡി. സതീശന്റെ പതിനാറടിയന്തരം നടത്തുമെന്നും പറഞ്ഞു .യോഗത്തില്‍ പങ്കെടുത്തവര്‍ സഭ്യേതരവും ഹീനവുമായ ഭാഷയിലാണ് സംസാരിച്ചതെന്നും പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























