Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സ്ത്രീയെ വ്യാജ സിദ്ധന്‍ വരുതിയിലാക്കി ചവച്ചു തള്ളി

11 SEPTEMBER 2017 09:48 PM IST
മലയാളി വാര്‍ത്ത

More Stories...

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!

വയനാട് കമ്പളക്കാട് പുലി സാന്നിധ്യം... വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍

കണ്ണൂരിനെ നാണംകെടുത്തിയ സംഭവമായിരുന്നു ദിവ്യഗര്‍ഭവും തുടര്‍ന്നു പിഞ്ചുകുഞ്ഞിനെ കുറ്റിക്കാട്ടിലെ മാലിന്യ കൂമ്പാരത്തില്‍ തള്ളിയതും. സിദ്ധനില്‍നിന്നു സ്വീകരിച്ച ദിവ്യഗര്‍ഭത്തിലെ കുട്ടിയെ വേണ്ടെന്നു യുവതിയുടെ ഭര്‍ത്താവ് നിലപാട് കടുപ്പിച്ചതോടെയാണു കരളലിയിക്കുന്ന ക്രൂരത അരങ്ങേറിയത്. അനാഥാലയത്തില്‍ ഏല്‍പിക്കാമെന്നു പറഞ്ഞു യുവതിയില്‍ നിന്നു ഏറ്റുവാങ്ങിയ ചോരക്കുഞ്ഞിനെയാണു സിദ്ധന്‍ കുറ്റിക്കാട്ടില്‍ മാലിന്യ കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞത്. കണ്ണൂര്‍ അഴീക്കോട് ലൈറ്റ് ഹൗസിനു സമീപമായിരുന്നു സംഭവം. നാട്ടുകാര്‍ കണ്ടെത്തിയ കുഞ്ഞ് പിന്നീടു ജീവിതത്തിലേക്ക് തിരിച്ചുവന്നു. സംഭവവുമായി ബന്ധപ്പെട്ട് കക്കാട് പുറത്തീല്‍ പള്ളിക്കു സമീപത്തെ കുന്നത്ത് കുരുണ്ടകത്ത് ലത്തീഫ് എന്ന വ്യാജസിദ്ധന്‍ അറസ്റ്റിലായി.

വിശ്വസ തട്ടിപ്പുകളിലൂടെ വന്‍തോതില്‍ സമ്പത്ത് നേടിയ ആളായിരുന്നു ലത്തീഫ്. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ മദ്രസാ പഠനം പോലും നടത്തിയിട്ടില്ലെന്നതാണു സത്യം. സിദ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിരവധി പേരെ ഇയാള്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. നിരവധി സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയും അതിന്റെ പേരില്‍ സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്തിരുന്നു. ഇടനിലക്കാരും ഏജന്റുമാരുമാണ് ഇയാള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ ഇരകളെ കണ്ടെത്തിയിരുന്നത്.

കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ അന്വേഷിച്ച പോലീസ് ഒടുവില്‍ കണ്ണൂരിലെ ഒരു ബിയര്‍പാര്‍ലറില്‍ നിന്നാണ് ലത്തീഫിനെ അറസ്റ്റ് ചെയ്തത്. ആശുപത്രി അധികൃതരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയതോടെയാണ് അന്വേഷണം സിദ്ധനിലേക്ക് തിരിഞ്ഞത്. പ്രസവത്തിനായി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തിയ യുവതി ഒ.പി.യില്‍ കാണിക്കാതെ നേരെ ലേബര്‍ റൂമിലെത്തുകയായിരുന്നു. പെരുമാറ്റത്തിലെ ദുരൂഹതയാണ് അന്വേഷണത്തില്‍ സഹായകരമായത്.

പുറത്തീല്‍ തങ്ങള്‍ എന്നു വിളിപ്പേരുള്ള വ്യാജസിദ്ധന്‍ ലത്തീഫ് മന്ത്ര സിദ്ധിയുള്ള രോഗ ചികിത്സകനെന്നു പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. രോഗികളോട് വെള്ളവും മോതിരവും മന്ത്രിച്ച് നല്‍കുന്നതിന് തുടര്‍ച്ചയായി 16 ദിവസം സിദ്ധന്‍ ക്യാമ്പ് ചെയ്ുന്ന സയ്ഥലത്ത് എത്താന്‍ നിര്‍ദേശം നല്‍കും. അറബി ചൊല്ലി മോതിരക്കല്ല് നല്‍കലാണു സിദ്ധന്റെ പ്രധാനപരിപാടി. സ്ത്രീകളായ രോഗികള്‍ക്കായി പ്രത്യേക അറയിലായിരുന്നു ചികിത്സ. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണികളാകുന്നവരെ ദൈവാനുഗ്രഹം ഉണ്ടായെന്നും ദിവ്യഗര്‍ഭം കുടുംബത്തില്‍ ഐശ്വര്യമെത്തിക്കുമെന്നും വിശ്വസിപ്പിക്കുയായിരുന്നു പതിവ്. ഇരയാക്കപ്പെട്ടവര്‍ പിന്നീട് സിദ്ധന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചു. പുരുഷന്മാര്‍ നാട്ടിലില്ലാത്തവും പ്രായമുള്ളവരുള്ളതുമായ കുടുംബത്തിലെ സ്ത്രീകളാണ് ഇയാളുടെ ഇരകള്‍. വളപട്ടണം സ്വദേശിയായ യുവതി ഗര്‍ഭിണിയാപ്പോള്‍ സിദ്ധന്റെ തന്ത്രങ്ങള്‍ പാളി. ഒടുവില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ അടിസ്ഥാനാത്തില്‍ സിദ്ധന്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയാറാവുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണു യുവതി കുഞ്ഞിനു ജന്മം നല്‍കിയത്. പ്രസവശേഷം കുടുംബത്തില്‍ പ്രശ്‌നം മൂര്‍ഛിച്ചപ്പോള്‍ യുവതി സിദ്ധന്റെ സഹായം തേടുകയായിരുന്നു. പ്രവാസിയായ ഭര്‍ത്താവ് ലീവിലെത്തിയപ്പോഴാണ് ഗര്‍ഭവിവരം അറിയുന്നത്. ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്നു ചോദിച്ചപ്പോള്‍ സിദ്ധനാണെന്നായിരുന്നു യുവതിയുടെ മറുപടി. ശ്വാസം മുട്ടലിന് യുവതിയെ ചികിത്സിക്കാനായും മന്ത്രവാദത്തിനായും വീട്ടിലെ നത്യസന്ദര്‍ശകനായിരുന്നു ലത്തീഫ് സിദ്ധന്‍.

പീഡനത്തെ തുടര്‍ന്നു ഗര്‍ഭിണിയായ യുവതിയെ ദിവ്യഗര്‍ഭമെന്നായിരുന്നു വിശ്വസിപ്പിക്കുന്നതില്‍ സിദ്ധന് വലിയ ബുദ്ധിമുട്ടുണ്ടായില്ല. യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ സിദ്ധന്‍ ഹോണ്ട സിറ്റി കാറില്‍ സഹായിക്കൊപ്പം എത്തി യുവതിയേയും ഭര്‍ത്താവിനേയും കുഞ്ഞിനേയും കാറില്‍ കയറ്റി കൊണ്ടുപോയി. വഴിയില്‍ മാതാപിതാക്കളെ ഇറക്കിവിട്ടു കുഞ്ഞുമായി പോയി. തുടര്‍ന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. വ്യാജ സിദ്ധന്‍ ചികിത്സയും മന്ത്രങ്ങളുമായി വര്‍ഷങ്ങളോളം നിഗൂഢജീവിതമാണ് നയിച്ചിരുന്നതെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കണ്ണൂര്‍ വലിയന്നൂര്‍ പുറത്തീല്‍ ദര്‍ഗയ്ക്കു സമീപമായിരുന്നു ഇയാളുടെ കേന്ദ്രം. ചികിത്സ ആരംഭിക്കുന്നതിനു മുന്‍പ് മോതിരക്കല്ല് വില്‍പനയായിരുന്നു ഇയാളുടെ ജോലി. തുച്ഛമായ വരുമാനമാണുണ്ടായിരുന്നത്. പ്രകൃതി ചികിത്സയും മന്ത്രവാദവുമായി പിന്നീട് കളം മാറ്റിച്ചവിട്ടി. തുടക്കത്തില്‍ കാര്യമായ നേട്ടമൊന്നുമുണ്ടായില്ല. എന്നാല്‍ ദിവസം കഴിയുന്തോറും അമാനുഷിക സിദ്ധയുള്ള ദിവ്യനായി ഇയാള്‍ അറിയപ്പെട്ടു. ശീതീകരിച്ച ഇരുനില വീട്, ആഢംബര കാറുകള്‍, സഹായികള്‍ തുടങ്ങി ലക്ഷണമൊത്ത ആള്‍ദൈവമായി ലത്തീഫ് മാറി.

ഏതു രോഗത്തിനും തന്റെ കൈവശം ഒറ്റമൂലിയുണ്ടെന്നും അസുഖം വേഗത്തില്‍ ഭേദമാക്കുമെന്നുമായിരുന്നു അവകാശവാദം. അസ്മാസ് എന്നാണ് തന്റെ ചികിത്സാരീതിക്ക് ലത്തീഫ് പേരിട്ടത്. വെളിച്ചെണ്ണ, പഞ്ചസാര, ചില പച്ചമരുന്നുകള്‍ എന്നിവയായിരുന്നു മരുന്നിന്റെ ചേരുവകള്‍. ഉഴിയല്‍, പ്രത്യേക രീതിയില്‍ തലോടല്‍ എന്നിവയ്ക്കും ചികിത്സാരീതിയില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. സ്വര്‍ണം ഇരട്ടിപ്പുവിദ്യ അറിയാമെന്നു പറഞ്ഞ് സ്ത്രീകളില്‍നിന്ന് സ്വര്‍ണം തട്ടുന്ന പരിപാടിയും ഇയാള്‍ക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു. 30 ദിവസത്തിനുള്ളില്‍ സ്വര്‍ണം ഇരട്ടിപ്പിച്ചുതരാമെന്നു പറഞ്ഞായിരുന്നു ആഭരണങ്ങള്‍ വാങ്ങിയിരുന്നത്. പിന്നീടിതു തിരിച്ചു കൊടുത്തിരുന്നില്ല. സ്വര്‍ണം നഷ്ടപ്പെട്ടവര്‍ മാനക്കേട് ഓര്‍ത്ത് പുറത്തുപറയാറില്ലായിരുന്നു. അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടെന്നും തന്റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ കുടുംബം നശിപ്പിക്കുമെന്നുമുള്ള ഭീഷണികളും ഇയാള്‍ സ്ത്രീകളോട് പ്രയോഗിച്ചിരുന്നത്രെ. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ചില രാഷ്ട്രീയ നേതാക്കളും വ്യവസായികളും ശത്രുദോഷ പരിഹാരത്തിനായും ലത്തീഫിനെ സമീപിച്ചിരുന്നു. മദ്യസത്ക്കാരങ്ങളിലൂടെയായിരുന്നു സിദ്ധന്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ ബന്ധം ഉറപ്പിച്ചിരുന്നത്. തട്ടിപ്പിന് മറയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സഹായ പ്രവര്‍ത്തനങ്ങളും ഇയാള്‍ ചെയ്തിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (4 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (5 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (37 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ചെന്നൈയിലെത്തും    (3 hours ago)

Malayali Vartha Recommends