ഗള്‍ഫ് സംഘര്‍ഷം ഉറക്കം കെടുത്തുന്നു... റിബലകുളുടെ രണ്ടും കല്‍പ്പിച്ചുള്ള നീക്കത്തെ ചെറുത്ത് സൗദി അറേബ്യ

ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ സല്‍മാന്‍ രാജാവിന്റെ കൊട്ടാരം ചാരമായേനെ. യെമനിലെ റിബലുകള്‍ നടത്തിയ നീക്കത്തെ ഇന്നലെ സൗദി ശക്തമായാണ് നേരിട്ടത്. സൗദിയിലെ സല്‍മാന്‍ രാജാവിന്റെ കൊട്ടാരത്തെ ലക്ഷ്യം വച്ച് ഹുതി വിമതര്‍ മിസൈല്‍ അയക്കുകയും അത് ലക്ഷ്യത്തിലെത്തുന്നതിന് ഏതാനും സെക്കന്‍ഡുകള്‍ക്ക് മുമ്പ് നിലം തൊടാതെ മിസൈല്‍ സൗദി കത്തിച്ച് കളയുകയും ചെയ്തു. ഇതോടെ ഗള്‍ഫ് സംഘര്‍ഷം മൂര്‍ച്ഛിക്കുകയാണ്. ഇന്നലെ രാവിലെ 10.50 വന്‍ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടതിനെ തുടര്‍ന്ന് കൊട്ടാരത്തിന് മുകളില്‍ പുകപടലങ്ങള്‍ തങ്ങി നിന്നിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്.
ആര്‍ക്കും പരുക്കില്ല. രാജകുടുംബാംഗങ്ങളുടെ യോഗം നടക്കാനിരുന്ന റിയാദിലെ അല്‍ യമാമ കൊട്ടാരമാണു ലക്ഷ്യമിട്ടതെന്നു ഹൂതി വക്താവ് പറഞ്ഞു. രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് ആക്രമണം. കഴിഞ്ഞ ഒന്നര മാസത്തിനിടെ സൗദിക്കു നേരെ ഇറാന്‍ പിന്തുണയ്ക്കുന്ന ഹൂതികള്‍ നടത്തുന്ന മൂന്നാമത്തെ മിസൈല്‍ ആക്രമണമാണിത്. നവംബര്‍ നാലിനു റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ തൊടുത്ത മിസൈലും ലക്ഷ്യത്തിലെത്തും മുന്‍പു സൗദി തകര്‍ത്തിരുന്നു. ഡിസംബര്‍ ഒന്നിനു ഖാമിസ് നഗരത്തിനു നേര്‍ക്കും മിസൈല്‍ ആക്രമണം നടന്നു. മിസൈല്‍ ഇറാനില്‍ നിര്‍മ്മിച്ചതാണെന്ന സൗദിയുടെ ആരോപണം ഇറാന്‍ നിഷേധിച്ചിരുന്നു.
അയല്‍രാജ്യമായ യെമനില്‍ ഹുതി വിമതര്‍ നടത്തുന്ന സായുധ കലാപത്തെ അടിച്ചമര്‍ത്താന്‍ സൗദിയും സഖ്യകക്ഷികളും ശക്തമായ നീക്കം നടത്തുന്നതിന് പ്രതികാരമായിട്ടാണ് വിമതര്‍ വീണ്ടും സൗദിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. യമമാമ കൊട്ടാരത്തില്‍ യോഗം ചേര്‍ന്ന് കൊണ്ടിരുന്ന നേതാക്കന്മാരെയാണ് തങ്ങള്‍ മിസൈലിലൂടെ ലക്ഷ്യമിട്ടിരുന്നതെന്നാണ് ഷിയാ റിബലുകള്‍ പിന്നീട് വ്യക്തമാക്കിയത്. വൊള്‍ക്കാനോ എച്ച്2 മിസൈലാണ് കൊട്ടാരത്തിന് നേരെ അയച്ചതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. മിസൈല്‍ പാഞ്ഞ് പോയ പാതയില്‍ ആകാശത്ത് വെളുത്ത പുക വാലു പോലെ നീണ്ട് കിടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ മിസൈല്‍ കാരണം യാതൊരു വിധത്തിലുമുള്ള നാശനഷ്ടങ്ങളുമുണ്ടായിട്ടില്ലെന്നാണ് സൗദി പറയയുന്നത്. സൗദി തങ്ങളുടെ ബജറ്റ് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണീ ആക്രമണം നടന്നിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് റിയാദില്‍ മിസൈല്‍ തകര്‍ത്തതിനെ തുടര്‍ന്ന് വന്‍ സ്‌ഫോടനം ഉണ്ടായെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ഹുതികള്‍ സൗദിക്ക് നേരെ മിസൈല്‍ പ്രയോഗിക്കുന്നത്. ഇതിന് മുമ്പ് നവംബര്‍ നാലിന് റിയാദ് വിമാത്താവളത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. അത് സൗദി തകര്‍ത്തിരുന്നു.
ഹൂതികള്‍ രണ്ടുവര്‍ഷം മുന്‍പു പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ പുറത്താക്കി യെമന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതു മുതല്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം ഹൂതികള്‍ക്കു നേരെ ആക്രമണം നടത്തിവരികയാണ്. സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ യെമനില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ 136 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 87 പേര്‍ക്കു പരുക്കേറ്റതായും യുഎന്‍ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. സന, സാദ, അല്‍ ഹുദൈയ്ദ, മാരിബ്, തയീസ് പ്രവിശ്യകളിലായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha


























