ഒറ്റപ്പെട്ടു പോയ സ്ത്രീകള്‍ക്കായി.... രഹസ്യാന്വേഷണ ഏജന്‍സികള്‍ പണി തുടങ്ങി

ജില്ലയില്‍ ഒറ്റയ്ക്കും ആണ്‍തുണ ഇല്ലാതെയും ജീവിക്കുന്ന വീട്ടമ്മമാരുടെ കണക്കെടുപ്പു തുടങ്ങി. രഹസ്യാന്വേഷണ ഏജന്‍സികളാണ് വിവര ശേഖരണം ആരംഭിച്ചത്. വീട്ടമ്മമാരായ ദേവകി, ജാനകി, സുബൈദ എന്നിവര്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മമാര്‍, അവരുടെ ജീവിത സാഹചര്യം, ഗതാഗതസൗകര്യം, സാമ്ബത്തിക പശ്ചാത്തലം എന്നീ കാര്യങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്.
ഓരോ പൊലീസ് സ്‌റ്റേഷന്‍ തലത്തിലുമുള്ള കണക്കെടുപ്പ് ക്രോഡീകരിച്ച് ജില്ലാതലത്തില്‍ സമ്ബൂര്‍ണ്ണ ഡാറ്റ തയ്യാറാക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്. പനയാല്‍ കാട്ടിയടുക്കത്തെ ദേവകി 2017 ജനുവരി 13ന് ആണ് കൊല്ലപ്പെട്ടത്. തനിച്ച് താമസിക്കുന്ന വീട്ടിലാണ് മൃതഗേഹം കാണപ്പെട്ടത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിനു ഇതുവരെ തുമ്ബുണ്ടാക്കാനായിട്ടില്ല.
ഇത് ജനകീയ പ്രതിഷേധത്തിനു ഇടയാക്കിയതിനു പിന്നാലെയാണ് ചീമേനി, പുലിയന്നൂര്‍ റിട്ട. അധ്യാപികയായ ജാനകിയെ കൊലപ്പെടുത്തി പണവും സ്വര്‍ണ്ണവും കവര്‍ച്ച ചെയ്ത സംഭവം ഉണ്ടായത്. വൃദ്ധ ദമ്ബതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് കൊല നടത്തിയത്. ഈ കേസിനും തുമ്ബുണ്ടാക്കാനായിട്ടില്ല.
കേസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നതിനിടയിലാണ് ദിവസങ്ങള്‍ക്ക് മുമ്ബ് പെരിയ, ചെക്കിപ്പള്ളത്തു തനിച്ചു താമസിക്കുന്ന സുബൈദയെന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്. സമാന രീതിയില്‍ മൂന്നു കൊലപാതകങ്ങള്‍ നടന്നതോടെ തനിച്ചു താമസിക്കുന്ന വീട്ടമ്മമാരെല്ലാം ഭീതിയിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് തനിച്ചു താമസിക്കുന്ന സ്ത്രീകളെ കുറിച്ച് രഹസ്യാന്വേഷണവിഭാഗം വിവരശേഖരണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha























