പൊന്നനുജന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു; സമരം അവസാനിപ്പിച്ച് ശ്രീജിത്ത്

സഹോദരൻ ശ്രീജീവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. 781 ആം ദിവസത്തെ നീണ്ട സമരത്തിനൊടുവിൽ സി.ബി.ഐ അന്വേഷണം തുടങ്ങിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം കൈകോർത്ത സമരമായിരുന്നു.
പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സഹോദരന്‍ ശ്രീജിത്തില്‍ നിന്ന് സിബിഐ ഇന്ന് മൊഴിയെടുത്തു. ഈ സാഹചര്യത്തിലാണ് 781 ആം ദിവസം പിന്നിടുന്ന ശ്രീജിത്തിന്റെ സമരം അവസാനിപ്പിക്കുന്നത്.
സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ സിബിഐ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും ഉത്തരവ് തിരുവനന്തപുരത്ത് എത്തിയത്. സാധാരണ ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്ക് നിര്‍ദേശമെത്തി ഉത്തരവ് ഇറക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചത്തെ കാലതാമസം ഉണ്ടാകാറുണ്ട്. എന്നാല്‍ ശ്രീജിത്ത് സിബിഐ എത്തുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടെടുത്തതോടെയാണ് ഈ കേസിന് അടിയന്തരപ്രാധാന്യം നല്‍കി ദിവസങ്ങള്‍ക്കകം ഉത്തരവ് എത്തിച്ചത്.
https://www.facebook.com/Malayalivartha























