രാത്രിയിൽ എന്തോ ശരീരത്തിലൂടെ ഇഴയുന്നതു പോലെ തോന്നി… തട്ടിമാറ്റാൻ ശ്രമിച്ചപ്പോൾ കൈവിരലുകൾ; മനോനില വീണ്ടെടുക്കാൻ വേണ്ടി വന്നത് അഞ്ച് നിമിഷത്തോളം, ആ ദുരനുഭവം വിവരിച്ച് സനൂഷ

കഴിഞ്ഞ ദിവസം ട്രെയിനില്‍ യാത്ര ചെയ്യവേ അതിക്രമത്തിന് ഇരയായതിനെക്കുറിച്ച് പരസ്യ പ്രതികരണവുമായി നടി സനുഷ. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം.
സംഭവത്തില്‍ തമിഴ്നാട് സ്വദേശി ആന്റോ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ എന്തോ ശരീരത്തിലൂടെ ഇഴയുന്നതു പോലെ തോന്നി….. പ്രാണിയാണെന്നു ധരിച്ചു തട്ടിമാറ്റാൻ ശ്രമിച്ചപ്പോൾ കൈവിരലുകൾ, ഞെട്ടി എഴുന്നേറ്റെങ്കിലും നിലവിളിക്കാൻ ശബ്ദം പുറത്തേക്ക് വന്നില്ല. മനോനില വീണ്ടെടുക്കാൻ വേണ്ടി വന്നത് അഞ്ച് നിമിഷത്തോളം.
ട്രയിനിലെ ദുരനുഭവത്തെ കുറിച്ച് യുവ നടി സനൂഷ വെളിപ്പെടുത്തിയത് ഇങ്ങനെ. ഇന്നലെ രാത്രിയിലാണ് യുവ നടി സനൂഷയ്ക്ക് മാവേലി എക്സ്പ്രസിൽ ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ കന്യാകുമാരി സ്വദേശി ആന്റോ ബോസിനെ പോലീസ് റിമാന്‍റ് ചെയ്തു. ബാലതാരമായി സിനിമയിലെത്തിയ സനൂഷ വളരെ വേഗം മലയാള മനസിനെ കീഴടക്കിയിരുന്നു. സൂപ്പർ താരം ദിലീപീന്‍റെ ജോഡിയായിട്ടായിരുന്നു നായിക വേഷത്തിൽ മലയാള സിനിമയിലെത്തിയത്.
ഇതിനു മുൻപ് തമിഴ് സിനിമയിൽ നായിക വേഷം ചെയ്തിരുന്നു. പഠനത്തോടൊപ്പം സിനിമയിലും സജീവമായി തുടരുന്നതിനിടെയാണ് മോശം അനുഭവം നടിയെ തേടിയെത്തുന്നത്. രാത്രിയിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സനൂഷ. രാത്രിയിൽ ബർത്തിൽ കിടക്കുമ്പോൾ ഓപ്പോസിറ്റ് ബർത്തിലായിരുന്നു ആന്‍റോ. ലൈറ്റ് ഓഫാക്കുന്നതിനു മുൻപ് വരെ തന്നെ മോശമായി നോക്കുക പോലും ചെയ്തിരുന്നില്ല.
ഇതാണ് ധൈര്യമായി ബർത്തിൽ കിടക്കാൻ തീരുമാനിച്ചതും. എന്നാൽ ലൈറ്റ് ഓഫാക്കിയതോടെ ആന്‍റോ പണി തുടങ്ങിയത് .കൈ ബലമായി പിടിച്ചു വച്ച ശേഷമാണ് സനൂഷ ഒച്ചവച്ചതും ആളെ കൂട്ടിയതും. ട്രെയിനിൽ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്.
വടക്കാഞ്ചേരി സ്റ്റേഷനിൽ വെച്ചാണ് സംഭവമുണ്ടായത്. തുടർന്ന് റെയ്ൽവെ പോലീസ് വിവരം അറിച്ചതിനെ തുടർന്ന് തൃശൂർ സ്റ്റേഷനിൽ നിന്നും പൊലീസ് എത്തി ആന്‍റോയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഐ.പി.സി. 354 വകുപ്പ് പ്രകാരം മാനഭംഗശ്രമത്തിനാണു കേസെടുത്തത്. മലയാളികള്‍ കണ്‍മുന്നില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ തിരിഞ്ഞുനോക്കില്ലെന്നു യാത്രതുടര്‍ന്ന സനുഷ പറഞ്ഞു. ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന മലയാളികള്‍ കണ്‍മുന്നില്‍ നടന്നാല്‍ പ്രതികരിക്കില്ല. തനിക്കുണ്ടായ അനുഭവം ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നെങ്കില്‍ നിരവധിപ്പേര്‍ പിന്തുണ പ്രഖ്യാപിക്കുമായിരുന്നു. പെണ്‍കുട്ടികള്‍ക്കു പ്രശ്‌നമുണ്ടായാല്‍ ഒരാളെങ്കിലും കൂടെയുണ്ടാകുമെന്ന വിശ്വാസം ഇതോടെ തകര്‍ന്നതായും നടി പ്രതികരിച്ചു.
https://www.facebook.com/Malayalivartha























