സാമ്രാജ്യത്വ മദ്യമുതലാളിമാരും തോമസ് ഐസക്കും തമ്മിലുള്ള അന്തര്‍ധാര സജീവമോ? വിദേശമദ്യത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു, ബിവറേജസിലെ മദ്യത്തിന് വില കൂടും

സംസ്ഥാനത്ത് മദ്യവില കുത്തനെ വര്‍ദ്ധിക്കും. ബജറ്റില്‍ നികുതി വര്‍ദ്ധിപ്പിച്ചതോടെയാണ് മദ്യപാനികള്‍ക്ക് ഇരുട്ടടിയായത്. ബിവറേജസ് ഔട്ട്‌ലെറ്റ് വഴി മദ്യം വാങ്ങുന്ന സാധാരണ കുടിയന്‍മാരെ കാത്തിരിക്കുന്നത് ദുരിതകാലമാണ്. 400 രൂപ വരെ വിലയുള്ള മദ്യത്തിന് 200 ശതമാനം വില്‍പ്പന നികുതി ഏര്‍പ്പെടുത്തി. അതോടെ 800 രൂപയാകും. 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. അതായത് 400 രൂപയുടെ മദ്യത്തിന് 840 രൂപ നല്‍കണം. ബിയറിന് 100 ശതമാനം നികുതിയാക്കി. ബിവറേജസ് ഔട്ട്‌ലെറ്റില്‍ മക്ഡവല്‍ ബ്രാണ്ടിക്ക് 120 രൂപ കൂടും. ബാറില്‍ ഈ ബ്രാന്‍ന്റിന് പെഗിന് 20 രൂപയും ഫുള്‍ ബോട്ടിലിന് 250 രൂപയും വര്‍ദ്ധിക്കും. അതേസമയം വിദേശമദ്യത്തിന്റെ ഇറക്കുമതി ടാക്‌സ് തോമസ് ഐസക് കുറച്ചിട്ടുമുണ്ട്. സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ഐസക്ക് ഇതിലൂടെ ചെയ്തതെന്ന് സാധാരണ മദ്യപാനികള്‍ ആക്ഷേപിക്കുന്നു. തങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ടാണ് എല്ലാ ബജറ്റിലും മദ്യത്തിന്റെ നികുതി കുത്തനെ കൂട്ടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























