സര്‍ക്കാര്‍ വകുപ്പുകള്‍ ആഢംബരവാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം; മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് പകരം വീഡിയോ കോണ്‍ഫറന്‍സ്

സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ ഫോണ്‍വിളികള്‍ക്കും വിദേശയാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദ്ദേശങ്ങളുള്ളത്. മന്ത്രിമാരുടെ ഓഫീസുകളിലെയും ഔദ്യോഗിക വസതികളിലെയും ലാന്‍ഡ് ലൈനുകളുടെ ചെലവ് പരമാവധി ചുരുക്കണം. കുറഞ്ഞ മൊബൈല്‍ പാക്കേജിലേക്ക് എല്ലാവരും മാറണം. 440 രൂപ വരെയുള്ള മൊബൈല്‍ ബില്ലുകള്‍ ഓട്ടോമാറ്റിക് ആയി റീ ഇംബേഴ്‌സ് ചെയ്യും. കൂടുതലുള്ളതിന് ബില്ലുകള്‍ ഹാജരാക്കണം. അനിവാര്യമായ സാഹചര്യത്തില്‍ മാത്രമേ വിദേശയാത്ര മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അനുവദിക്കൂ. വകുപ്പുകളെല്ലാം പരമാവധി വീഡിയോ കോണ്‍ഫറന്‍സ് പ്രയോജനപ്പെടുത്തണം.
സര്‍്ക്കാര്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം വേണം. വാഹനങ്ങള്‍ വാടകയ്‌ക്കെടുത്താല്‍ ചെലവ് മൂന്നിലൊന്നായി കുറയും. വാഹനങ്ങള്‍ വാങ്ങാനുള്ള അനുമതി വകുപ്പ് മേധാവികള്‍ക്കും പൊലീസിനും നിയമനിര്‍വഹണ ഏജന്‍സികള്‍ക്കുംതദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കും മാത്രമായി ചുരുക്കും. 14 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ വാങ്ങണ്ട. എല്ലാ വകുപ്പുകളിലും വാഹനങ്ങളുടെ എണ്ണത്തിന്റെ രജിസ്റ്ററുണ്ടാക്കി ഓരോ വര്‍ഷവും വണ്ടികളുടെ എണ്ണം കുറയ്ക്കണം. ഫോണ്‍വിളിയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് മന്ത്രി കെ.ടി ജലീലായിരുന്നു. വിദേശത്ത് പോയപ്പോള്‍ ഫോണ്‍ വിളിച്ചതിന് ഒന്നരലക്ഷത്തിലധികമാണ് അദ്ദേഹം ചെലവഴിച്ചത്. അത് വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
https://www.facebook.com/Malayalivartha























