മുദ്രവില, ആധാരാപകര്‍പ്പ്, ഭൂമിയുടെ ന്യായവില എന്നിവയെല്ലാം വര്‍ദ്ധിപ്പിച്ചാണ് ധനമന്ത്രി സമത്വസുന്ദര കേരളം കെട്ടിപ്പടുക്കുന്നത്

ആദായനികുതി നിയമപ്രകാരം ഫ്‌ളാറ്റുകളുടെ മൂല്യം നിര്‍ണയിച്ചത് പോലെ വീടുകളടക്കമുള്ള മറ്റ് കെട്ടിടങ്ങളുടെ മൂല്യം നിര്‍ണയിക്കുന്നതിന് നിയമനിര്‍മാണം നടത്തുമെന്ന ബജറ്റ് നിര്‍ദ്ദേശം സാധാരണക്കാരനെ കൊള്ളയടിക്കാനുള്ള മറ്റൊരു മാര്‍ഗമാണ്. കെട്ടിട വില കുറച്ച് രജിസ്റ്റര്‍ ചെയ്യുന്നത് വര്‍ദ്ധിക്കുന്നെന്ന് പറഞ്ഞാണ് ഈ നീക്കം. ഭൂമിയുടെ വിപണി വിലയും സര്‍ക്കാരിന്റെ ന്യായവിലയും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ന്യായവില 10 ശതമാനം കൂട്ടും. ന്യായവിലയിലെ അപാകത പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ അടുത്ത സാമ്പത്തിക വര്‍ഷം പരിഹരിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള മുക്ത്യാറുകള്‍ക്കുള്ള മുദ്രവില 300 രൂപയില്‍ നിന്ന് 600 ആക്കും. ഇതും സാധാരണക്കാരനെ പിഴിയാനുള്ള വഴിയാണ്.
കുടുംബങ്ങള്‍ തമ്മിലുള്ള ഭാഗപത്രം ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ആധാരങ്ങള്‍ക്ക് മുദ്രവില 1000 രൂപ അല്ലെങ്കില്‍ വിലയുടെ 0.2 ശതമാനം ഏതാണോ അത് മുദ്രവിലയായി നിശ്ചയിക്കും. ഇതിലൂടെ 25 കോടി അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ആധാരപ്പകര്‍പ്പുകള്‍ക്ക് 10 പേജ് കഴിയുമ്പോള്‍ ഓരോന്നിനും അഞ്ച് രൂപ നിരക്ക് അധിക ഫീസായി ഈടാക്കും. പൊതുമരാമത്ത് ജോലികള്‍ക്കും സേവന കരാറുകള്‍ക്കും കരാര്‍ തുകയുടെ 0.1 ശതമാനമോ, പരമാവധി ഒരുലക്ഷം രൂപയോ എന്ന നിരക്കില്‍ മുദ്രവില ഈടാക്കും.
ഭൂമിയുടെ ന്യായവില കുറച്ച് കാണിച്ച് വിറ്റത് സംബന്ധിച്ച് 10 ലക്ഷത്തിലേറെ കേസുകള്‍ നിലവിലുണ്ട്. ഇവര്‍ക്ക് മുദ്രവിലയുടെ 30 ശതമാനം അടച്ച് നിയമനടപടികള്‍ ഒഴിവാക്കാം. കേസ് തീര്‍പ്പാക്കത്തവര്‍ക്കെതിരെ റവന്യൂ റിക്കവറി അടക്കം സ്വീകരിക്കും ഇതിലൂടെ 300 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു. കുറവ് മുദ്രവില 5000 രൂപ വരെയുള്ള എല്ലാ കേസുകള്‍ക്കും പൂര്‍ണ ഇളവ് നല്‍കും.
https://www.facebook.com/Malayalivartha























