പശുക്കളുടെ ജീവനും സംരക്ഷണത്തിനുമായി ബി ജെ പി എം എല്‍ എ... കശാപ്പുകാരില്‍ നിന്നും ഗോമാതാവിനെ രക്ഷിക്കാൻ പാർട്ടി സ്ഥാനം രാജിവച്ചു രാജാ സിംഗ്

ഈദിനോടനുബന്ധിച്ച് അടുത്തയാഴ്ച മൂവായിരത്തിലധികം പശുക്കളെയാണ് കശാപ്പ് നടത്താന്‍ പോകുന്നത്. അതുകൊണ്ടുതന്നെ പശുക്കളെ സംരക്ഷിക്കാന്‍ താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയെ കുഴപ്പത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, ഇതാണ് രാജിക്ക് കാരണമെന്നും സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ഹൈദരാബാദിലെ ഗോഷാമഹല്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എയായ ടി.രാജാ സിംഗാണ് അപൂര്‍വ കാരണം പറഞ്ഞ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. 'ഹിന്ദു വാഹിനി' എന്ന സംഘടനയുടെ ഭാഗമായ തന്നെ സംബന്ധിച്ചിടത്തോളം പശുക്കളുടെ ജീവനും സംരക്ഷണത്തിനുമാണ് മുന്‍ഗണനയെന്ന് രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
മുന്‍പ് രണ്ട് തവണ പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും പിന്നീട് രാജാ സിംഗ് തന്റെ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























