Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മോഹൻലാലിനോട് പിണറായി കട്ടി ! ഒപ്പം കോടതിയുടെ പണിയും ... പിണറായി ചതിക്കുമോ ? ട്വിസ്റ്റിനായി കാത്തിരിക്കുന്നു കേരളം...

04 NOVEMBER 2025 10:35 AM IST
മലയാളി വാര്‍ത്ത
    മോഹൻലാലിന്റെ തല പിഞ്ഞറായിയുടെ കക്ഷത്ത്. എന്നാൽ തന്റെ കക്ഷത്ത് ഇരിക്കുന്ന തല അങ്ങനെ എളുപ്പം ഊരി പോകേണ്ടന്നാണ് പിണറായിയുടെ നിലപാട്. കാരണം അതി ദാരിദ്ര്യ വിമുക്ത സംസ്ഥാന പ്രഖ്യാപനത്തിൽ മോഹൻലാൽ പങ്കെടുത്തില്ല.  ചടങ്ങിൽ പങ്കെടുത്ത മമ്മൂട്ടിക്ക് സംസ്ഥാന അവാർഡ് നൽകിയപ്പോൾ മോഹൻലാലിനെ ഉപദ്രവിക്കാനാണ് സർക്കാർ നീക്കമെന്ന് മനസിലാക്കുന്നു .   

നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ ഹൈക്കോടതി 

 സുപ്രധാന വിധി പാസാക്കിയ പശ്ചാത്തലത്തിലാണ് നടപടി.  വിജ്ഞാപനത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ആനക്കൊമ്പ് മോഹന്‍ലാലിന് സൂക്ഷിക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 2015-ലെ വിജ്ഞാപനം ഗസറ്റില്‍ പബ്ലിഷ് ചെയ്യാത്തതിനാല്‍ അത് നിലനില്‍ക്കില്ലെന്നും പുതിയ വിജ്ഞാപനം ഇറക്കണമെന്നുമാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.2015 ൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് വിജ്ഞാപനം ഇറക്കാതെ വെറുതെ ഒരു കത്ത് നൽകി മോഹൻലാലിനെ പറ്റിച്ചത്.     

2015-ലാണ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അത് സംബന്ധിച്ച് അന്ന് വനം വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും അത് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് സ്ഥാപിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി അറിയിച്ചു.

എന്നാല്‍, സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിയമപരമായി പുതിയ വിജ്ഞാപനം ഇറക്കാന്‍ സാധിക്കുമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം. സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കിയാല്‍ ഇത് നിയമാനുസൃതമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനായി മോഹന്‍ലാല്‍ സര്‍ക്കാരിന് മുന്നില്‍ പുതിയ അപേക്ഷ നല്‍കേണ്ടതുണ്ട്. താൻ വിളിച്ച പരിപാടിയിൽ പങ്കെടുക്കാതെ തന്നെ അപമാനിച്ച മോഹൻലാലിന് വേണ്ടി  എങ്ങനെയാണ് പിണറായി സർക്കൂലർ ഇറക്കുക ? 
മോഹന്‍ലാലിന്റെ കൈവശമുള്ള രണ്ട് സെറ്റ് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം സാങ്കേതിക കാരണങ്ങളാല്‍ റദ്ദാകുകയാണെന്നാണ് ഹൈക്കോടതി വിധിയെന്നാണ് മോഹന്‍ലാലിന്റെ അഭിഭാഷകനായ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍ പറയുന്നത്. ഗസറ്റില്‍ വിജ്ഞാപനം ചെയ്യാതിരുന്നത് ഒരു ന്യൂനതയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആനക്കൊമ്പിന്റെ കസ്റ്റോഡിയന്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഹൈക്കോടതി നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം ഹൈക്കോടതി റദ്ദാക്കിയതിനാല്‍ തന്നെ അത് മോഹന്‍ലാലിന്റെ കൈവശം ഇരിക്കുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് ഇത് വനം വകുപ്പിന് കണ്ടുകെട്ടേണ്ടി വരും. അതിനുശേഷം മോഹന്‍ലാല്‍ വനം വകുപ്പിന് മുന്നില്‍ പുതിയ അപേക്ഷ നല്‍കുകയും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യാം. 2015-ല്‍ സര്‍ക്കാര്‍ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയതിനാല്‍ തന്നെ കൂടുതല്‍ പരിശോധന വനം വകുപ്പിന് ഒഴിവാക്കാം.  അതായത് പിണറായിയുടെ കൈയിലാണ് കാര്യങ്ങളെന്ന് ചുരുക്കം.    മോഹൻലാലും മമ്മൂട്ടിയും കമലും ചടങ്ങിനെത്തുമെന്ന് പിണറായി പ്രതീക്ഷിച്ചിരുന്നു. മൂന്നുപേരെയും പിണറായി നേരിട്ട് ക്ഷണിച്ചതുമാണ്. താൻ വരുമെന്നാണ് മോഹൻലാൽ ഏറ്റത്.എന്നാൽ ചെന്നെയിലുണ്ടായിട്ടും മോഹൻലാൽ ചടങ്ങിന് വന്നില്ല. മമ്മൂട്ടിക്ക് പോലും നൽകാത്ത ആദരവ് മോഹൻലാലിന് സർക്കാർ നൽകിയതുമാണ് .എന്നിട്ടും തന്റെ ക്ഷണം സ്വീകരിക്കാത്തതിൽ പിണറായി ക്രുദ്ധനാണ്. അപ്പോഴാണ് ഭൂമറാങ്ക് പോലെ ഹൈക്കോടതി വിധിയെത്തിയത്.            മോഹൻലാലിന് വേണ്ടി സർക്കാർ തലത്തിൽ ചരടുവലികൾ ശക്തമാണ്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ചിലർ ലാലിന് വേണ്ടി സംസാരിക്കുന്നുണ്ട്. എന്നാൽ പിണറായി മനസ്   തുറന്നിട്ടില്ല. പക്ഷേ മോഹൻലാൽ ഫോണിൽ വിളിച്ചാൽ പിണറായി കേൾക്കും എന്നാണ് ഇരുവരുടെയും പൊതു സുഹൃത്തുക്കൾ പറയുന്നത്. തലസ്ഥാനത്ത് വരില്ലെന്ന കാര്യം മുഖ്യമന്ത്രിയെ ലാൽ നേരിട്ട് അറിയിച്ചതാണെന്നും ഇവർ പറയുന്നു.    2015 ൽ ഉമ്മൻ ചാണ്ടി  സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ ഒരു വിജ്ഞാപനം നിസാരമായി ഇറക്കാമായിരുന്നു. വനംമന്ത്രി തിരുവഞ്ചൂർ അതിന് തയാറാകുമായിരുന്നു. എന്നാൽ വനം വകുപ്പിന്റെ ഫയൽ കുറിപ്പുകൾ ലാലിന് എതിരായിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ ലാലിന് അനുവാദം നൽകുന്നതിനോട് വകുപ്പ് യോജിച്ചിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും കർശന നിർദ്ദേശം വകുപ്പ് അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽവിജ്ഞാപനം ഇറക്കാതെ വനം വകുപ്പ് ഒത്തുകളിച്ചു. മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇക്കാര്യം മനസിലായില്ല. അപകടം മോഹൻലാലിനും മനസിലായില്ല. ഇപ്പോഴാണ് വിന മനസിലായത്. അതേ സമയം കഴിഞ്ഞ ദിവസം നടന്ന പിണറായിയുടെ പരിപാടിക്ക് വന്നിരുന്നെങ്കിൽ ഇത് നിഷ്പ്രയാസം സാധിക്കുമായിരുന്നു.    വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് മാത്യു സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് മോഹൻലാലിന് വെല്ലുവിളിയായി തീർന്നിരിക്കുന്നത്.    ആനക്കൊമ്പിന് പിന്നിലെ കഥകൾ അറിയുന്ന ആളാണ് ജെയിംസ് മാത്യു. അദ്ദേഹം സർവീസിലുണ്ടായിരുന്ന കാലത്താണ് സംഭവം നടന്നതെന്ന് കേൾക്കുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് പരാതിക്കാരൻ.അതുകൊണ്ടു തന്നെ സുപ്രീം കോടതിയിൽ പോയാലും താൻ  കേസ് ജയിക്കുമെന്ന വാശിയിലാണ് അദ്ദേഹം.   2011 ജൂലൈ 22 നാണ് മോഹൻലാലിന്റെ  എറണാകുളത്തെ വസതിയിൽ  നിന്നും ആദായ നികുതി വകുപ്പ് ആന കൊമ്പുകളും ആന കൊമ്പ് കൊണ്ടുണ്ടാക്കിയ 12 രൂപങ്ങളും  പിടിച്ചെടുത്തത്. ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസൻസ് മോഹൻലാലിന്റെ കൈയിൽ ഉണ്ടായിരുന്നില്ല. ലൈസൻസ് തന്റെ കൈയിൽ ഇല്ലെന്ന് അദ്ദേഹം മറുപടി നൽകിയതോടെയാണ് സംഗതി വഷളായത്. ആനക്കൊമ്പ് സർക്കാർ നൽകുന്ന ഉടമസ്ഥാവകാശം ഇല്ലാതെ  കൈവശം സൂക്ഷിക്കുന്നത് ഗുരുതര കുറ്റകൃത്യമാണ്.            ആനക്കൊമ്പുകൾ വനത്തിൽ നിന്ന് മോഷണം പോകുന്നു എന്ന പരാതികൾ വ്യാപകമാണ്.  ഉൾവനത്തിൽ ആനകളെ  കൊന്ന് കൊമ്പ് കവരുന്നു എന്നാണ് പരാതി.  കാരണം കൂടാതെ ചെരിഞ്ഞ ആനകളുടെ അവശിഷ്ടങ്ങൾ വനം വകുപ്പ് കണ്ടെത്തിയിട്ടുമുണ്ട്. തിരുവനന്തപുരത്ത് നിന്നും പിടികൂടിയവരുടെ കൈയിൽ നിന്നാണ് മോഹൻലാലിന് ആനക്കൊമ്പ് കിട്ടിയതെന്ന സ്ഥിരീകരിക്കാത്ത ഒരു സംശയം പോലീസിനുണ്ടായിരുന്നു. അത് സംബന്ധിച്ച് അന്വേഷണങ്ങൾ നടന്നു വരുന്നുണ്ട്.   ആനക്കൊമ്പ് പിടിച്ചെങ്കിലും കേസെടുക്കാതിരിക്കാൻ  ശ്രമം നടന്നതായി ഹർജിയിൽ ആരോപിക്കുന്നുണ്ട്. പിന്നീട് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേസെടുത്തത്. 1972 ലെ വന്യജീവി സംരക്ഷണ നിയമപകാരം കൊമ്പിന് ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം. പിന്നീട് പ്രിൻസിപ്പൽ  ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ താരത്തിന് ലൈസൻസ് നൽകി. ഇത് നിയമവിരുദ്‌ധമാണെന്നാണ് പരാതി. താരത്തിന്റെ സ്വാധീനത്തിന്റെ ഫലമായാണ് ഇത്തരത്തിൽ ലൈസൻസ് ലഭിച്ചതെന്നാണ് പരാതി.  അതു കൊണ്ടു തന്നെ സർട്ടിഫിക്കേറ്റ് റദ്ദാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ലൈസൻസ് നൽകിയത് നിയമ വിരുദ്ധമാണെന്ന് പോലീസും കണ്ടെത്തിയിരുന്നു.   മോഹൻലാലിന് ലഭിച്ച ഉടമസ്ഥാവകാശം റദ്ദാക്കണമെന്ന  ആവശ്യത്തിൽ ഹൈക്കോടതി  താരത്തിൽ നിന്നും വിശദീകരണം ചോദിച്ചിരുന്നു. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും റിപ്പോർട്ട് ഹാജരാക്കി.   ആനക്കൊമ്പിലെ നൂലാമാലയെ കുറിച്ച് മോഹൻലാലിന് ഒരു പക്ഷേ അറിവുണ്ടായിരിക്കുകയില്ല. എന്നാൽ കേസിൽ നിന്ന് ഊരാൻ അതൊരു കാരണമല്ല.    മോഹൻലാലിന് സർട്ടിഫിക്കേറ്റ് കിട്ടിയതിനെ കുറിച്ച് എ. ഡി. ജി പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. അക്കാര്യം അന്വേഷിക്കുകയാണെങ്കിൽ അക്കാലത്തെ ഉയർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ബുദ്ധിമുട്ടിലാവും.   പൊതുതാതപര്യ ഹർജിയായതിനാൽ മോഹൻലാലിന് എതിരെയുള്ള പരാതിക്ക് കൂടുതൽ ഗൗരവം കൈവന്നിരിക്കുകയാണ്. മോഹൻലാലിനെ  ആനക്കൊമ്പ് കേസിൽ സർക്കാർ പ്രതിചേർത്തിരുന്നു. വനം വകുപ്പാണ് ലാലിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഏഴ്  വർഷത്തെ ഇടവേളക്ക് ശേഷമാണ് നിയമനടപടികൾ  തുടങ്ങിയത് .  കേസിലുണ്ടായ  താമസത്തിനെതിരെ ഹൈക്കോടതി രംഗത്തു വന്നതിനെ തുടർന്നായിരുന്നു നടപടി .   സർക്കാർ നൽകിയ രണ്ട് വ്യത്യസ്ത റിപ്പോർട്ടുകളാണ് സർക്കാരിന് വിനയായി മാറിയത്   . ആദ്യത്തെ റിപ്പോർട്ട് മോഹൻലാലിനെ കേസിൽ പ്രതിയാക്കണമെന്നായിരുന്നു. രണ്ടാമത്തെ റിപ്പോർട്ട് അദ്ദേഹത്തെ കേസിൽ നിന്നും ഒഴിവാക്കണം എന്നതാണ്. രണ്ടും നൽകിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് വനം വകുപ്പായിരുന്നു. അന്ന് വനം മന്ത്രി  തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു.      65,000 രൂപ നൽകി വാങ്ങിയെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം കെ. കൃഷ്ണകുമാർ എന്നയാളിൽ നിന്നും താൻ ആനക്കൊമ്പ് വാങ്ങിയെന്നാണ് മോഹൻലാൽ വിശദീകരിച്ചത്. ആനക്കൊമ്പ് സൂക്ഷിക്കാൻ ലാലിന് ലൈസൻസ് ഉണ്ടായിരുന്നില്ല. കൃഷ്ണകുമാറിനെയും കേസിൽ പ്രതിയാക്കി.   മേഹൻലാലിനെതിരെ നടപടി വേണ്ടെന്ന് പല കോണുകളിൽ നിന്നും സർക്കാരിന് ഉപദേശം ലഭിച്ചിരുന്നു. എന്നാൽ സർക്കാർ വഴങ്ങിയില്ല. വളരെ മുമ്പേ നരേന്ദ്രമോദി സ്തുതിയുടെ പേരിലും മറ്റും ഇടതുപക്ഷവുമായി ലാൽ അത്ര നല്ല സ്വരചേർച്ചയിലായിരുന്നില്ല.    ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് ആദ്യം ലാലിനെതിരെ കേസെടുത്തു. പിന്നീട്  കേസ് റദ്ദാക്കി. അന്ന് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശാനുസരണം നിയമത്തിൽ ഭേദഗതി   വരുത്തി. ലാലിന്  വേണ്ടി നിയമം പരിഷ്കരിക്കുകമായിരുന്നു അന്നത്തെ സർക്കാർ. ഇതിനിടയിൽ താരത്തിന്റെ കൈയിലുള്ളത്  യഥാർത്ഥ ആനക്കൊമ്പാണെന്ന്  മലയാറ്റൂർ ഡി എഫ്. ഒ സർക്കാരിന് റിപ്പോർട്ട് നൽകി. അതേസമയത്ത് തന്നെ മോഹൻലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയിൽ  റിപ്പോർട്ട് ഫയൽ ചെയ്തു. നിയമപരമല്ലാത്ത മാർഗത്തിലൂടെയല്ല  മോഹൻലാൽ ആന കൊമ്പ് വാങ്ങിയതെന്ന പഴയ നിലപാടാണ് ഇക്കുറി വനം വകുപ്പ് തിരുത്തിയത്. മോഹൻലാലിനെതിരെ തുടർനടപടി വേണ്ടെന്നും വനംവകുപ്പ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുണ്ട്.    2012 ൽ രജിസ്റ്റർ ചെയ്ത കേസ് 7 വർഷം കഴിഞ്ഞിട്ടും തീർപ്പാക്കാഞ്ഞത് എന്തു കൊണ്ടാണെന്നാണ് ഹൈക്കോടതി ചോദിച്ചത്. മൂന്നാഴ്ചക്കകം മജീസ്ട്രേറ്റ് കോടതി കേസിൽ റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും  സംസ്ഥാനത്തെ ഉയർന്ന കോടതി ഉത്തരവിട്ടു. ഇതിനെ തുടർന്നാണ് നടപടി.   ലാൽ ആനക്കൊമ്പ് വാങ്ങിയതായി  പറയുന്ന കൃഷ്ണകുമാർ ആരെന്ന് വനംകുപ്പ് കണ്ടെത്തിയിട്ടില്ല. അയാൾക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് കിട്ടിയതെന്നും കണ്ടെത്തിയിട്ടില്ല. കൃഷ്ണകുമാറിന് ആനക്കൊമ്പ് സൂക്ഷിക്കാൻ ആരാണ് അധികാരം നൽകിയതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത്രയും പ്രമാദമായ ഒരു കേസ്  വനം വകുപ്പ് നിസാരവത്കരിച്ചത്  ചർച്ചയായി.. ഒരു വ്യക്തിക്ക് വേണ്ടി നിയമത്തിൽ സർക്കാർ വെള്ളം ചേർത്തതും  ചോദ്യം ചെയ്യപ്പെട്ടു.   മോഹൻലാലിൽ നിന്നും കണ്ടെടുത്ത ആനക്കൊമ്പിനെ കുറിച്ച് പലതരം ദുരൂഹതകൾ പ്രചരിക്കുന്നുണ്ട്.ആനകളെ കൊന്ന് ആനക്കൊമ്പ് അപഹരിക്കുന്ന ചിലരെ പിടികൂടിയപ്പോഴും മോഹൻലാൽ വിവാദത്തിലേക്ക് കടന്നു വന്നിരുന്നു.    എന്നാൽ പിന്നീട് പിണറായി സർക്കാർ തന്നെ ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് പിൻ വലിക്കാൻ തീരുമാനിച്ചു.  കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരുന്നു. കോടതിയോട് അഭ്യർത്ഥന നടത്താനുള്ള കത്തായിരുന്നു ഇത്.    എന്നാൽ ഇക്കാര്യം ദേശീയ ദിനപത്രമായ ദ ഹിന്ദു വാർത്തയാക്കിയതോടെ കളക്ടർക്ക് നൽകിയ കത്തിൻമേൽ തത്കാലം നടപടി  വേണ്ടെ വേണ്ടെന്ന് സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. വാർത്ത ഹിന്ദുവിൽ വന്നതിനാൽ കോടതിയിൽ കളി പാളുമോ എന്ന സംശയത്തിലായിരുന്നു സർക്കാർ. കേസ് പിൻവലിക്കാനുള്ള ഫയലിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം വനംമന്ത്രി ഒപ്പിടുകയായിരുന്നു.    കേസ് പിൻവലിക്കുന്നതിന് മുമ്പ് നിയമവകുപ്പ് കേസ് ഫയൽ കണ്ടിരുന്നു. നിയമവകുപ്പിന്റെ അനുമതി ലഭിക്കാതെ ഒരു ക്രിമിനൽ കേസും പിൻ വലിക്കാനാവില്ല. യഥാർത്ഥത്തിൽ കേസ് പിൻവലിക്കേണ്ടത് കോടതിയാണ്.കേസ് പിൻവലിക്കാൻ സർക്കാരിന് താത്പര്യണ്ടെങ്കിൽ കോടതികൾ സാധാരണ അനുവദിക്കാറുണ്ട്.    എന്നാൽ മോഹൻലാലിന്റെ വിഷയം സാധാരണ തലത്തിൽ പരിഹരിക്കാൻ കഴിയുന്നതല്ല . മോഹൻലാലിനെതിരായ കേസ് നിസാരമായി പിൻവലിക്കാൻ  കഴിയുന്നതുമല്ല.അതിന് കോടതിയുടെ സഹായം കൂടിയേ തീരൂ. മോഹൻലാലിനെക്കാൾ പ്രമാദമാകാൻ പോകുന്നതാണ് ഗണേശന്റെ കേസ്. കാരണം ഗണേശിന്റെ കൈയിലും അനധികൃത ആരക്കൊമ്പുകളുണ്ട്.    ഇതിനിടെ അനധികൃതമായി മന്ത്രി സൂക്ഷിക്കുന്ന ആനകളും ആനക്കൊമ്പുകളും പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട്  വനം വകുപ്പിൽ പരാതിയെത്തിയതും ദുരൂഹതയുന്നർത്തുന്നു. ഡി സി.സി  ഭാരവാഹി എസ്. ജലീൽ മുഹമ്മദാണ് പരാതി നൽകിയത്.  .ഇത്തരം ഒരു കുറ്റകൃത്യത്തിൽ മന്ത്രി ഉൾപ്പെട്ടത്  വിവാദമായി. ഏതായാലും പിണറായി വിചാരിക്കാതെ ഇനി മോഹൻലാലിന് ഊരാൻ കഴിയില്ല. ആ ട്വിസ്റ് കാണാനാണ് കേരളം കാത്തിരിക്കുന്നത്.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽനിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....  (21 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ  (31 minutes ago)

സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ അവസരമൊരുങ്ങുന്നു  (34 minutes ago)

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും... സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്  (41 minutes ago)

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി ... 200 ലധികം പേർക്ക് പരുക്ക്....  (59 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും   (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (1 hour ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (2 hours ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (9 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (11 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (12 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (13 hours ago)

Malayali Vartha Recommends