ചാമുണ്ഡി ടൗൺഷിപ്പിന് സമീപം കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികളും മകനും മരിച്ചു...

ചാമുണ്ഡി ടൗൺഷിപ്പിന് സമീപം കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികളും മകനും മരിച്ചു. ചാമരാജനഗർ താലൂക്കിലെ ഉദ്ദനൂർ ഗ്രാമത്തിൽ താമസിക്കുന്ന മൈസൂരുവിലെ കുംബരകൊപ്പൽ സ്വദേശി കെ. ശിവമൂർത്തി (51), ഭാര്യ ചെന്നജമ്മ (46), മകൻ സിദ്ധാർഥ് (15) എന്നിവരാണ് മരിച്ചത്.
പെയിന്ററായ ശിവമൂർത്തിയും ഭാര്യയും മകനും ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.
നഞ്ചൻഗുഡിലേക്കുള്ള പ്രവേശന കവാടത്തിലെ ചാമുണ്ഡി ടൗൺഷിപ്പിന് മുന്നിലെത്തിയപ്പോൾ മൈസൂരുവിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു.
സിദ്ധാർഥ് സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. ശിവമൂർത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയും ചെന്നജമ്മ ആശുപത്രിയിലുമാണ് മരിച്ചതെന്ന് നഞ്ചൻഗുഡ് ട്രാഫിക് പൊലീസ് .
"
https://www.facebook.com/Malayalivartha



























