ദേശീയപാതയിലെ പ്രധാന പാതയിലൂടെ സ്കൂട്ടറിലെത്തിയയാൾ കാറിടിച്ച് മരിച്ചു....

തെറ്റായ ദിശയിൽ ദേശീയപാതയിലെ പ്രധാന പാതയിലൂടെ സ്കൂട്ടറിലെത്തിയയാൾ കാറിടിച്ച് മരിച്ചു. കാസർകോട് കുമ്പളയിൽ ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.ആരിക്കാട് സ്വദേശി ഹരീഷ് ആണ് മരിച്ചത്.
എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടറിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നേർക്കുനേർ കൂട്ടിയിടിച്ചതോടെ നിയന്ത്രണം വിട്ട കാർ ദേശീയപാതയിലെ സുരക്ഷാഭിത്തിയിലിടിച്ചു.
അപകടത്തിൽ കാർ യാത്രക്കാരനും പരിക്കേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.
"https://www.facebook.com/Malayalivartha


























