കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലി ഇന്ന് ധനമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കും

ധനമന്ത്രാലയത്തിന്റെ ചുമതല കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലി ഇന്ന് ഏറ്റെടുക്കും. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസം ജയ്റ്റിലി അവധിയിലായിരുന്നു. മേയ് 14നാണ് അരുണ്‍ ജയ്റ്റിലിയെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ജയ്റ്റിലി അവധിയില്‍ പ്രവേശിച്ചതോടെ റെയില്‍വേ, കല്‍ക്കരി ഖനി വകുപ്പ് മന്ത്രി പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചത്. 
അരുണ്‍ ജയ്റ്റിലിക്ക് ധനകാര്യവകുപ്പിന്റെ ചുമതല വീണ്ടും നല്‍കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശിപാര്‍ശ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























