ചക്രവാതച്ചുഴി കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത... ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിലാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളത്. ഇന്ന് ചക്രവാതച്ചുഴി കൂടുതൽ ശക്തിപ്രാപിക്കാനായി സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.
കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മ്യാന്മാർ തീരത്തും ഇന്നലെ രാവിലെ എട്ടുമണി മുതൽ ന്യൂനമർദ്ദം രൂപപ്പെടാൻ തുടങ്ങിയെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥൻ .
സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ വരെ ചക്രവാതച്ചുഴി വ്യാപിച്ചിരിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് വടക്കോട്ടും പിന്നീട് വടക്ക് പടിഞ്ഞാറോട്ടും മ്യാൻമർ-ബംഗ്ലാദേശ് തീരങ്ങളിലൂടെ നീങ്ങാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് .
വടക്കൻ ആൻഡമാൻ കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്നും ശക്തമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
നവംബർ 4 മുതൽ ഈ ന്യൂനമർദ്ദം കൂടുതൽ ശക്തമാകുമെന്നും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
"
https://www.facebook.com/Malayalivartha


























