മുംബൈയിലെ ദാദര്‍ പ്രദേശത്ത് ബഹുനില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി നാലു പേര്‍ മരിച്ച സംഭവത്തില്‍ കെട്ടിട നിര്‍മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈയിലെ ദാദര്‍ പ്രദേശത്ത് ബഹുനില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി നാലു പേര്‍ മരിച്ച സംഭവത്തില്‍ കെട്ടിട നിര്‍മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ റസാഖ് ഇസ്മായില്‍ എന്നയാളാണ് പിടിയിലായത്. ബഹുനില കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ സുരക്ഷാ വീഴ്ച വരുത്തിയ ഇയാള്‍ക്കെതിരേ മഹാരാഷ്ട്ര ഫയര്‍ പ്രിവെന്‍ഷന്‍ ആന്‍ഡ് ലൈഫ് സേഫ്റ്റി ആക്ട് 2006 പ്രകാരമാണ് കേസെടുത്തത്.
ബുധനാഴ്ച രാവിലെയാണ് മുംബൈയിലെ പരേലിലുള്ള 17 നില പാര്‍പ്പിട സമുച്ചയമായ ക്രിസ്റ്റല്‍ ടവറില്‍ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ 12ാം നിലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ നാലു പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രെയിനുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. 
തീ നിയന്ത്രണവിധേയമാക്കിയെന്നും ലെവല്‍2 തീപിടിത്തമാണ് ഉണ്ടായതെന്നും അഗ്‌നിശമനസേന അധികൃതര്‍ പറഞ്ഞു. 
https://www.facebook.com/Malayalivartha


























