രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പെരുകുന്നതിനു കാരണം നോട്ട് നിരോധനവും ജിഎസ്ടിയും ; ന്യൂനപക്ഷങ്ങളെയും ദളിതരെയും ആദിവാസികളെയും രാജ്യത്തിന്‍റെ വികസനപ്രക്രിയയില്‍നിന്ന് ഒഴിവാക്കുന്ന മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാഹുല്‍

രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പെരുകുന്നതിനു കാരണം നോട്ട് നിരോധനവും ജിഎസ്ടിയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ വികസനത്തില്‍ നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്നത് കൊണ്ടാണ് ഐ.എസില്‍ ചേരാനും മറ്റ് വിധ്വംസക പ്രവര്‍ത്തികളിലേര്‍പ്പെടാനും കാരണമെന്നും രാഹുല്‍ ഗാന്ധി ജര്‍മനിയിലെ ഹാംബര്‍ഗില്‍ പറഞ്ഞു.
നോട്ട് നിരോധനവും ജിഎസ്ടിയും ചെറുകിട വ്യവസായ മേഖലയെ പൂര്‍ണമായി തകര്‍ത്തു. ഇതേത്തുടര്‍ന്ന്, രാജ്യത്ത് ഉടലെടുത്ത തൊഴിലില്ലായ്മയില്‍നിന്നുള്ള രോഷമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു കാരണം. വലിയ വിഭാഗം ആളുകളെ വികസന പ്രക്രിയയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കപ്പെടാം. വികസനപ്രക്രിയയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിടത്ത് നിന്നാണ് ഐഎസ് പോലുള്ള സംഘടനകളുണ്ടായത്, അദ്ദേഹം വ്യക്തമാക്കി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കുന്നത് വലിയ അപകടകരമാണ്. ആളുകള്‍ക്കു മുന്നില്‍ കൃത്യമായ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ നമുക്കു കഴിഞ്ഞില്ലെങ്കില്‍ മറ്റാരെങ്കിലും മറ്റു കാഴ്ചപ്പാടുകള്‍ അവര്‍ക്കു പകര്‍ന്നു നല്‍കും. വികസനപ്രക്രിയയില്‍നിന്ന് ആയിരങ്ങളെ ഒഴിവാക്കുന്നതിന്റെ ഏറ്റവും വലിയ ഭീഷണിയും അതു തന്നെയാണെന്ന് രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























