കുടകിലെ പ്രളയബാധിത പ്രദേശങ്ങൾ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് വെള്ളിയാഴ്ച സന്ദര്‍ശിക്കും

കര്‍ണാടക കുടകിലെ പ്രളയമേഖലകളില്‍ വെള്ളിയാഴ്ച പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് സന്ദര്‍ശനം നടത്തും. ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനരധിവാസവും സംബന്ധിച്ച് ചോദിച്ചറിയും. കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാ അംഗമാണ് നിര്‍മല സീതാരാമന്.
കേരളത്തിന്റെ അതിര്‍ത്തി ജില്ലയായ കുടകിലെ പ്രളയത്തില്‍ 12 പേരാണ് മരിച്ചത്. 845 വീടുകള്‍ നശിക്കുകയും ചെയ്തു. അതില്‍ 773 എണ്ണം ഭാഗികമായി തകര്‍ന്നു. 6620 ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. കുടകില്‍ 41 ദുരിതാശ്വാസ ക്യാമ്ബുകളും ദക്ഷിണ കന്നഡയില്‍ ഒമ്ബതു ക്യാമ്ബുകളുമുണ്ട്.
https://www.facebook.com/Malayalivartha


























