ഉന്നാവോ സാക്ഷിയുടെ ദുരൂഹ മരണം: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വയ്ക്കുന്നുവെന്ന് സുബ്രഹ്മണ്യന് സ്വാമി

ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി.
ദുരൂഹസാഹചര്യത്തില്‍ മരിച്ചയാളെ പോസ്റ്റ്മോര്‍ട്ടം കൂടാതെ സംസ്കരിക്കുക, ഇങ്ങനെയാണോ നമ്മുടെ പെണ്മക്കള്ക്കു നിങ്ങള്‍ നീതി നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്തിയത്.
ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാര്‍ ഉള്‍പ്പെട്ട ഉന്നാവോ പീഡന/കൊലപാതകക്കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തില്‍ മരിച്ചു, പോസ്റ്റ്മോര്‍ട്ടം കൂടാതെ സംസ്കരിച്ചു. ഗൂഢാലോചന സംശയിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് നീതി എന്ന നിങ്ങളുടെ ആശയം ഇതാണോ മിസ്റ്റര്‍ 56 എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. നരേന്ദ്ര മോദിയെ പരിഹാസരൂപേണ സൂചിപ്പിച്ചാണ് രാഹുല്‍ "മിസ്റ്റര്‍ 56' എന്ന പ്രയോഗം നടത്തിയത്.
https://www.facebook.com/Malayalivartha


























