പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി യു.എ.ഇ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍

പ്രളയക്കെടുതിയില്‍ കേരളത്തിന് യു.എ.ഇ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നതായി സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പണം നല്‍കാമെന്ന് യു.എ.ഇ അറിയിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ എത്ര കോടിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. 700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നുവെന്ന് അറിയില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാദമുഖം. 
പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി കേന്ദ്രസര്‍ക്കാര്‍ 700 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണില്‍ സംസാരിച്ച യു.എ.ഇ കിരീടാവകാശി അറിയിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ വിദേശ സഹായം സ്വീകരിക്കാന്‍ സര്‍ക്കാരിന് നയമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ഇത് വിവാദമായതിന് പിന്നാലെ കേരളത്തിന് ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ അംബാസഡറുടെ പ്രസ്താവന പുറത്തുവന്നു. 
കേരളത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ നാഷണല്‍ എമര്‍ജന്‍സി കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കമ്മറ്റി ഔദ്യോഗികമായി കേരളത്തിന് എത്ര തുക നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലായെന്നും യു.എ.ഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന പറഞ്ഞു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തമും ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രളയ ദുരിതം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്കായി സഹായ സാമഗ്രികള്‍, മരുന്നുകള്‍, ഫണ്ടുകള്‍, എന്നിവ ശേഖരിക്കുകയെന്നതാണ് കമ്മറ്റിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 
ഇതേച്ചൊല്ലിയുള്ള രാഷ്ട്രീയ വാഗ്‌വാദം ചൂടുപിടിക്കുന്നതിനിടെയാണ് യു.എ.ഇ കേരളത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെന്ന കാര്യം സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha


























