മോദിയുടെ ചിത്രമുള്ള രാഖി തന്റെ സേദരനുവേണ്ടിയാണ് വാങ്ങുന്നതെന്നും ഇത് ധരിയ്ക്കുന്നതിലൂടെ പ്രധാനമന്ത്രിയെ പോലെ ഉന്നതിയിലെത്താന്‍ അയാള്‍ക്ക് കഴിയും; ചൂടപ്പം പോലെ വിറ്റുപോകുന്ന സ്വര്‍ണ രാഖി

ഗുജറാത്തിലെ സൂറത്തിലെ ജ്വല്ലറികളില്‍ ഇപ്പോള്‍ രാഖിയാണ് താരം. വെറും രാഖിയല്ല നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത രാഖിയാണ് ഇപ്പോള്‍ താരം. 22 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന രാഖി ചൂടപ്പം പോലെയാണ് വിറ്റുപോകുന്നതെന്ന് ജ്വല്ലറി ഉടമ പറയുന്നു. 
മോദിയുടെ ചിത്രമുള്ള രാഖി തന്റെ സഹോദരനുവേണ്ടിയാണ് വാങ്ങുന്നതെന്നും ഇത് ധരിയ്ക്കുന്നതിലൂടെ പ്രധാനമന്ത്രിയെ പോലെ ഉന്നതിയിലെത്താന്‍ അയാള്‍ക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും രാഖി വാങ്ങിയ വന്ന ഒരാള്‍ പറയുന്നു.
50 രാഖിയാണ് ആദ്യം നിര്‍മിച്ചത്. ഇതില്‍ 47 എണ്ണവും ഇതിനോടകം വിറ്റുപോയെന്ന് ജ്വല്ലറി ഉടമ പറയുന്നു. എന്തുകൊണ്ടാണ് ഇവരുടെ മുഖചിത്രമുള്ള രാഖിയെന്ന ചോദ്യത്തിനും ജ്വല്ലറി ഉടമ മിലാന് കൃത്യമായ ഉത്തരമുണ്ട്. ബിജെപി നേതാക്കളായ മൂവരും രാജ്യത്തിന് വേണ്ടി നന്നായി അധ്വാനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ ഇന്ത്യയിലെ ലക്ഷക്കണിന് പേര്‍ക്ക് പ്രചോദനമാണെന്നും മിലാന്‍ പറയുന്നു. 50000 മുതല്‍ 70000 രൂപവരെയാണ് രാഖിയുടെ ഏകദേശ വില.
https://www.facebook.com/Malayalivartha


























