ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്; എ.കെ ആന്‍റണിയും കെ.സി. വേണുഗോപാലും പ്രകടനപത്രികാ സമിതിയില്‍

2019 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പ്രകടനപത്രിക തയാറാക്കല്‍, പ്രചാരണം തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി മൂന്ന് നിര്‍ണായക കമ്മിറ്റികള്‍ രൂപീകരിച്ചു.
ഡല്‍ഹിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോര്‍ഗ്രൂപ്പില്‍ കേരളത്തില്‍നിന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണിയും കെ.സി. വേണുഗോപാലും പ്രകടനപത്രികാ സമിതിയില്‍ ബിന്ദു കൃഷ്ണയും ശശി തരൂരും പ്രചാരണ കമ്മിറ്റിയില്‍ വി.ഡി. സതീശനെയും ഉള്‍പ്പെടുത്തി.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യമിട്ട് രൂപീകരിച്ച കോര്‍ഗ്രൂപ്പ് കമ്മിറ്റി തന്നെയാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് വിവരം. എ.കെ. ആന്‍റണിയും കെ.സി. വേണുഗോപാലിനെയും കൂടാതെ പി. ചിദംബരം, ജി.എന്‍. ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെടെ ഒമ്ബത് അംഗങ്ങളാണ് പുതിയ കോര്‍ഗ്രൂപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നത്.
https://www.facebook.com/Malayalivartha


























