ചീഫ് ജസ്റ്റിസ് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ കേരളത്തിലെ പ്രളയബാധിതര്‍ക്കായി സുപ്രീംകോടതി ജഡ്ജിയുടെ പാട്ട്

കേരളത്തില്‍ പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായുള്ള ഫണ്ട് ശേഖര പരിപാടിയില്‍ അടുത്തിടെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട കെ.എം.ജോസഫ് പാടും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഒരു മലയാളം പാട്ടും ഹിന്ദി പാട്ടുമാണ് ജോസഫ് പാടുക.
സമീപകാലത്ത് ഇതാദ്യമായാണ് സുപ്രീം കോടതിയിലെ ഒരു ജ്ഡ്‌ജി പൊതുപരിപാടിയില്‍ പാടുന്നത്. ഹിന്ദി പിന്നണിഗായകന്‍ മോഹിത് ചൗഹാനും ഈ ചടങ്ങില്‍ പാടുന്നുണ്ട്. വളര്‍ന്നു വരുന്ന നര്‍ത്തകി കീര്‍ത്തന ഹരീഷ് ചടങ്ങില്‍ നൃത്തവും അവതരിപ്പിക്കുന്നുണ്ട്.സുപ്രീം കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാദ്ധ്യമ പ്രവര്‍ത്തകരാണ് പരിപാടി സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























