നരേന്ദ്ര മോഡിയുൾപ്പെടെ യോഗി ആദിത്യനാഥ്, വിജയ് രൂപാനി എന്നിവരുടെ ചിത്രം പതിച്ച രാഖികള്‍ക്ക് ഡിമാൻഡ് കൂടുതലാ... ഇതിന്‍റെ വില കേട്ടാല്‍ ആരാണേലും ഒന്ന് ഞെട്ടും

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫോട്ടോ പതിച്ച രാഖിക്ക് ഇപ്പോള്‍ സൂറത്തില്‍ വലിയ ഡിമാന്‍ഡാണ്. 50,000 മുതല്‍ 70,000 രൂപ വരെയാണ് ഈ സ്വര്‍ണ രാഖിയുടെ വില. ആകെ നിര്‍മ്മിച്ച 50 രാഖികളില്‍ 47 എണ്ണവും വിറ്റുപോയതായി കടയുടമ പറഞ്ഞു. നേരത്തെ വാരണാസിയിലും നരേന്ദ്ര മോഡിയുടെ ഫോട്ടോ പതിച്ച രാഖികള്‍ രക്ഷാബന്ധനോട് അനുബന്ധിച്ച് പുറത്തിറക്കിയിരുന്നു. ഈ രാഖികളുടെ ഫോട്ടോകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.
മോഡിക്കു പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യന്ത്രി വിജയ് രൂപാനി എന്നിവരുടെ ചിത്രം പതിച്ച രാഖികള്‍ക്കും വലിയ ഡിമാന്‍ഡാണ്.
https://www.facebook.com/Malayalivartha


























