ഉത്തര്‍പ്രദേശിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി നടത്തുന്ന റോഡ് ഷോയ്ക്ക് ലഖ്‌നോവില്‍ തുടക്കമായി

ഉത്തര്‍പ്രദേശിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി നടത്തുന്ന റോഡ് ഷോയ്ക്ക് ലഖ്‌നോവില്‍ തുടക്കം കുറിച്ചു. സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, പശ്ചിമ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും പ്രിയങ്കക്കൊപ്പമുണ്ട്.
പ്രത്യേകം രൂപകല്‍പന ചെയ്ത അലങ്കരിച്ച ട്രക്കിനു മുകളില്‍ നിന്നുകൊണ്ടാണ് പ്രിയങ്ക ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജനങ്ങളെ അഭിവാദ്യം ചെയ്‌യത് ആള്‍ക്കൂട്ടത്തിനിടയിലൂടെ നീങ്ങുന്നത്.ഗാന്ധി കുടുംബത്തിന്റെ ശക്തി പ്രദേശമായ അമേഠി, റായ്ബറേലി മണ്ഡലങ്ങള്‍ക്ക് പുറത്ത് പ്രിയങ്ക പങ്കെടുക്കുന്ന ആദ്യ റോഡ് ഷോ ആണിത്.
https://www.facebook.com/Malayalivartha
























