ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് തുടങ്ങും ... സംസ്ഥാന സർക്കാരിന്റെ വാദം മെയ് നാലിനുശേഷം

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതി പ്രവേശത്തെ അനൂകുലിക്കുന്നവരുടെ വാദം ഇന്ന് മുതൽ. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‍സിങ് ആയിരിക്കുക യുവതി പ്രവേശന വിധിയെ പിന്തുണച്ച് ആദ്യം വാദിക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വരുന്ന് മെയ് നാലിന് ശേഷംമാത്രമേ സംസ്ഥാന സർക്കാരിന്റെ വാദം ഇനി നടക്കാൻ സാധ്യതയുള്ളു.
യുവതി പ്രവേശന കേസിൽ ഏട്ട് ദിവസം കൊണ്ട് ഒമ്പതംഗ ബെഞ്ചിന് മുന്നിൽ വാദം പൂർത്തിയാക്കാനായിരുന്നു ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ, ആഴത്തിലുള്ള നിയമവിഷയങ്ങൾ കൈകാര്യം ചെയ്ത് കേസിൽ യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം ഒൻപത് ദിവസമാണ് നീണ്ടു പോയത്. ഇന്നലെ ഈ വാദം പൂർത്തിയായതോടെയാണ് ഇന്ന് മുതൽ പുനപരിശോധന ഹർജിയെ എതിർക്കുന്നവരുടെ വാദം ആരംഭിക്കുന്നത്.
അതേസമയം ഇന്ന് പുനപരിശോധന ഹർജികളെ എതിർക്കുന്നവരുടെ വാദം തുടങ്ങുമെങ്കിലും ഇത് പൂർത്തിയാകാൻ കുറച്ച് ദിവസങ്ങൾ വേണ്ടി വരും. നാളെ സുപ്രീംകോടതിയിൽ സാധാരണ കേസുകൾ പരിഗണിക്കുന്ന ദിവസമാണ്. അതിനാൽ ഇനി മെയ് അഞ്ചിനാകും അടുത്ത വാദം നടക്കുക.
"
https://www.facebook.com/Malayalivartha






















