സങ്കടക്കാഴ്ചയായി... തലശ്ശേരിയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു...

തലശ്ശേരിയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. തലശ്ശേരി കുണ്ടുചിറ സ്വദേശി രാജൻ ആണ് മരിച്ചത്. 53 വയസ്സായിരുന്നു. അറ്റകുറ്റപ്പണിക്കിടെയാണ് രാജന് ഷോക്കേറ്റത്.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പാറാംകുന്ന് പരിസരത്ത് ഇലക്രിക് കമ്പിയിൽ നിന്ന് തീപ്പൊരി വരുന്നുവെന്ന് പറഞ്ഞ് നാട്ടുകാരാണ് രാജനെ വിളിക്കുന്നത്. തുടർന്ന് മറ്റൊരു ജീവനക്കാരനൊപ്പം രാജൻ സ്ഥലത്തെത്തി.
കമ്പിക്ക് സമീപത്തെ മരത്തിലെ ചില്ലകൾ തട്ടിയാണ് തീപ്പൊരി വന്നിരുന്നത്. വൈദ്യുതി കമ്പി മാറ്റുന്നതിനിടെയാണ് രാജന് ഷോക്കേറ്റത്. സാരമായി പൊള്ളലേറ്റ രാജനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha






















