ജമ്മു കാശ്മീരില്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയ രണ്ടായിരത്തി അഞ്ഞൂറ് സി.ആര്‍.പി.എഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ കാര്‍ബോംബാക്രമണത്തില്‍ 44 ജവാന്‍മാര്‍ക്ക് വീരമൃത്യു , സ്‌ഫോടന ശബ്ദം കേട്ടത് 10 കി.മീ. വരെ ദൂരേക്ക്.... 'ഭീകരന്‍' ഇടിച്ചു കയറിയത് ഇങ്ങനെ

ജമ്മു കാശ്മീരില്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയ രണ്ടായിരത്തി അഞ്ഞൂറ് സി.ആര്‍.പി.എഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ജയ്‌ഷെ ഭീകരര്‍ നടത്തിയ ചാവേര്‍ കാര്‍ബോംബാക്രമണം നടത്തിയത്. 44 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. സാധാരണ ഇത്തരമൊരു വാഹനവ്യൂഹത്തില്‍ 1000 പേരെയാണ് ഉള്‍പ്പെടുത്താറുള്ളത്. എന്നാല്‍ ഇത്തവണ അത് 2547 ആയി. മഞ്ഞുവീഴ്ച കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ദേശീയപാത അടച്ചിട്ടിരുന്നതിനാലാണിത്. 12 കിലോമീറ്റര്‍ ദൂരേക്കു വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു എന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. സ്‌ഫോടനം നടന്നിടത്തേക്ക് ആദ്യം എത്തിയവര്‍ കണ്ടത് ഒരു ഇരുമ്പ് കൂമ്പാരമാണെന്നും അവര്‍ പറയുന്നുണ്ട്.
ഭൂരിപക്ഷം പേരും അവധിക്കു ശേഷം തിരികെ ജോലിയിലേക്കു പ്രവേശിക്കാനുള്ള യാത്രയിലായിരുന്നു. റോഡിലെ പ്രതിബന്ധങ്ങള്‍ മാറ്റാനും ഭീകരാക്രമണത്തെ പ്രതിരോധിക്കാനും പ്രത്യേക സംഘങ്ങള്‍ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്നു. 3944 ജവാന്മാരുണ്ടായിരുന്ന സൈനിക വാഹനത്തിലേക്കാണു ജയ്‌ഷെ ഭീകരന്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയത്.
1012 കിലോമീറ്റര്‍ ദൂരേക്കു വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശ വാസികള്‍ പറയുന്നു. സ്‌ഫോടനത്തില്‍ തകര്‍ന്ന ബസ് ഒരു ഇരുമ്പുകൂമ്പാരമായ അവസ്ഥയായിരുന്നു. സമീപത്തെ കടക്കാരെല്ലാം ഓടിരക്ഷപ്പെട്ടു. ജമ്മു കശ്മീര്‍ നിയമസഭയ്ക്കു നേരെ 2001ലുണ്ടായ കാര്‍ ബോംബ് ആക്രമണത്തിനു ശേഷം താഴ്വരയില്‍ ഇതാദ്യമായാണ് ഇത്തരമൊരു ചാവേറാക്രമണം. അന്നു മൂന്നു ചാവേറുകളടക്കം 41 പേരാണു മരിച്ചത്. 2017 ഡിസംബര്‍ 31ന് ജെയ്‌ഷെ ഭീകരര്‍ ആക്രമിച്ച ലെത്‌പോറ കമാന്‍ഡോ ട്രെയിനിങ് സെന്ററിന് അടുത്താണ് ഇപ്പോഴത്തെ ഭീകരാക്രമണം. അന്ന് അഞ്ച് സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
പൊലിഞ്ഞത് 44 ജീവനുകള്‍...
ചാവേര്‍ ഭീകരാക്രമണത്തില്‍ 44 ആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ സൈനികര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. സൈനിക വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തു നിറച്ച കാര്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രണം. പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആണ് ആക്രണം നടത്തിയത്. 78 സൈനിക വാഹനങ്ങളിലായി 2547 ജവാന്മാരുണ്ടായിരുന്നു. 200 കിലോ സ്‌ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
നാളെ അടിയന്തിരകേന്ദ്രമന്ത്രിസഭായോഗം ചേരും. സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തും. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്നു കേന്ദ്രസര്‍ക്കാര്‍. ധീരജവാന്മാരുടെ ജീവത്യാഗം വ്യര്‍ഥമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നാളെ ശ്രീനഗറിലെത്തും. ദേശീയസുരക്ഷാ ഉപദേഷ്ടാവ് കേന്ദ്രഏജന്‍സികളുടെ അടിയന്തിരയോഗം വിളിച്ചു. ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ആക്രമണം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നു ആഭ്യന്തരസഹമന്ത്രി ഹന്‍സ്‌രാജ് അഹിര്‍ പ്രതികരിച്ചു.
ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിച്ചു. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയുമായും ദേശീയസുരക്ഷാ ഉപദേഷ്ടാവുമായും ചര്‍ച്ചനടത്തി. ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ ഭൂട്ടാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്ക് തിരിച്ചു. ആഭ്യന്തരമന്ത്രി ഐബി, റോ മേധാവികളെ കണ്ടു. എന്‍എസ്എയുമായും സംസാരിച്ചു. എന്‍ഐഎ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയുടെ 12 അംഗസംഘം രാവിലെ സ്‌ഫോടനസ്ഥലത്തെത്തും. ഫൊറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ടാകും. വിദേശപങ്ക് കണ്ടെത്താന്‍ ശ്രമം നടക്കുന്നു. എന്‍എസ്ജിയിലെ സ്‌ഫോടകവസ്തു വിദഗ്ധരും പരിശോധനയ്‌ക്കെത്തും.
ദുഖവും രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഭീകരരെ മറക്കാനാകാത്ത പാഠം പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ആക്രമണം ഭീരുത്വം നിറഞ്ഞ നടപടിയെന്ന് രാഹുല്‍ ഗാന്ധി. അപലപിക്കാന്‍ വാക്കുകള്‍ പോരെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. സൈനികര്‍ക്കുനേരെയുണ്ടായ ആക്രമണത്തെ എഐസിസി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശനജാഗ്രത പുലര്‍ത്തണമെന്നു പ്രിയങ്ക പറഞ്ഞു.
ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഭീകരതയെ നേരിടാന്‍ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അമേരിക്കന്‍ സ്ഥാനപതി കെന്നത് ജസ്റ്റര്‍. പൈശാചികമെന്നായിരുന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പ്രതികരണം. ഫ്രാന്‍സ്, ബ്രിട്ടന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണയുമായി രംഗത്തെത്തി
https://www.facebook.com/Malayalivartha

























