കള്ളൻ വാസുവിന്റെ കയ്യിൽ വിലങ്ങ്...വിറച്ച് പിണറായി പത്മകുമാറിന്റെ കളി കടകംപള്ളിക്കും വിലങ്ങ് റെഡി

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എൻ.വാസുവിനെ വിലങ്ങ് വെച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മീഷണർ. എആർ ക്യാമ്പ് കമാൻഡന്റിൽ നിന്നാണ് റിപ്പോർട്ട് തേടിയത്.ഡിജിപിയുടെ നിർദേശത്തെത്തുടർന്നാണ് അന്വേഷണം.തെറ്റായ നടപടിയെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
അതിനിടെ, എൻ വാസു, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജു എന്നിവരുടെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. എൻ. വാസുവിന്റെ ജാമ്യ അപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കാനായി മാറ്റിവയ്ക്കുകയായിരുന്നു.
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക. പത്മകുമാറിനെ വിശദമായ ചോദ്യം ചെയ്താൽ തട്ടിപ്പിന്റെ ഉന്നതരുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിൻറെ കണക്കുകൂട്ടൽ. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിദേശയാത്രകളെക്കുറിച്ചും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്.
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. പ്രസിഡൻ്റിൻ്റെ മുൻകൂർ അനുവാദം ഇല്ലാതെ ഒരു വിഷയവും ബോർഡ് യോഗത്തിൽ വരാൻ പാടില്ലെന്ന് ഉത്തരവിറക്കിയ ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്. ഉത്തരവ് ഇറക്കാൻ ഉണ്ടായ സാഹചര്യം പ്രസിഡൻ്റ് കെ . ജയകുമാർ യോഗത്തിൽ വിശദീകരിക്കും. ശബരിമലയിലെ തിരക്കും തിരക്കൊഴുവാക്കാനുള്ള സന്നാഹങ്ങളും ചർച്ചയാവും. രാവിലെ 11:30 ന്ദേവസ്വം ബോർഡ് ആസ്ഥാനത്താണ് യോഗം ചേരുക.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. വിലങ്ങില്ലാതെയാണ് വാസുവിനെ കോടതിയിൽ എത്തിച്ചത്. വാസു ദേവസ്വം കമ്മിഷണറായിരുന്ന സമയത്ത് സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വാസുവിനെ കോടതിയ്‌ക്ക് പുറത്തേയ്‌ക്ക് കൊണ്ടുവരുന്നതിനിടെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. അതിനിടെ വാസു ഇന്ന് സമർപ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസ് നടക്കുന്ന സമയത്ത് ചുമതലയിൽ താനുണ്ടായിരുന്നില്ലെന്നാണ് ജാമ്യാപേക്ഷയിൽ വാസു പറയുന്നത്. കൂടാതെ എസ് ഐ ടി പിടിച്ചെടുത്ത രേഖകൾ കോടതിയുടെ മേൽ നോട്ടത്തിൽ പരിശോധിക്കാൻ ആനുവദിക്കണമെന്നും ആവശ്യപ്പെടുന്നു.
എല്ലാം വാസു അറിഞ്ഞുകൊണ്ടാണ് ചെയ്‌തതെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ മുരാരി ബാബുവും സുധീഷ് കുമാറും മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വാസുവിനെ അറസ്റ്റ് ചെയ്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും രണ്ടുവട്ടം ദേവസ്വം കമ്മിഷണറുമായിരുന്നു എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള കട്ടിള സ്വർണം പൊതിഞ്ഞതാണെന്ന് 2019 ഫെബ്രുവരി 16ന് എക്സിക്യുട്ടീവ് ഓഫീസർ ബോർഡിന് നൽകിയ കത്തിലുണ്ടായിരുന്നു. ഇത് തിരുത്തി ചെമ്പുപാളികൾ എന്നാക്കിയതാണ് വാസുവിന് കുരുക്കായത്.
സ്വർണം പൊതിഞ്ഞ കട്ടിള ചെമ്പെന്ന പേരിൽ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചതിലെ ഗൂഢാലോചനയിൽ നിർണായക പങ്കാണ് വാസുവിനുള്ളതെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോഴും വിലങ്ങ് വയ്ക്കരുതെന്ന് എസ്‌ഐടി എസ്പി എസ്. ശശിധരന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില പൊലീസ് ഉദ്യോഗസ്ഥര്‍ അത് പാലിച്ചില്ലെന്ന് ആരോപണമുണ്ട്. അത് എസ്‌ഐടിയില്‍ തന്നെ തര്‍ക്കത്തിനിടയാക്കിയപ്പോഴാണ് എന്‍.വാസുവിനെ വിലങ്ങണിയിച്ചത്. ഇതില്‍ ഡിജിപിയും എസ്‌ഐടി തലവനായ എഡിജിപി എച്ച്.വെങ്കിടേഷിനെ അതൃപ്തി അറിയിച്ചു. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് കൈവിലങ്ങ് വയ്‌ക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊന്നും പരിഗണിച്ചില്ലെന്നാണ് കണ്ടെത്തല്‍. സിപിഎം നേതൃത്വവും എതിര്‍പ്പ് അറിയിച്ചിരുന്നു. ഇനി മുന്‍ മന്ത്രിമാര്‍ അറസ്റ്റിലായാലും കൈവിലങ്ങ് വയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് വാസുവിന്റെ വിലങ്ങ് ചര്‍ച്ചയാകുന്നത്. വാസു നടത്തിയത് സംഘടിത കുറ്റകൃത്യമാണ്. ജാമ്യമില്ലാ കുറ്റം. അതുകൊണ്ട് വിലങ്ങ് അണിയിച്ചതില്‍ തെറ്റില്ലെന്ന വാദവുമുണ്ട്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണ് കൈവിലങ്ങ് അണിയിക്കല്‍ എന്നാണ് വിലയിരുത്തല്‍. പൂജപ്പുര സ്‌പെഷ്യല്‍ ജയിലില്‍നിന്ന് വാസുവിനെ കൈവിലങ്ങ് അണിയിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കോടതിവളപ്പിലെത്തിയപ്പോള്‍ ഒരു കൈയില്‍ വിലങ്ങുണ്ടായിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 43(3)ല്‍ ആര്‍ക്കൊക്കെയാണ് വിലങ്ങണിയിക്കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിനു വിരുദ്ധമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായത്. സംഘടിത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍, തീവ്രവാദക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍, കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെടുന്നവരെയൊക്കെയാണ് വിലങ്ങണിയിക്കാന്‍ നിയമം അനുശാസിക്കുന്നത്. ഈ അടുത്ത കാലത്ത് സിപിഎമ്മിനെതിരെ നിലപാട് എടുത്ത ഷെര്‍ഷാദിനെ കൊണ്ടു പോയതും വിലങ്ങിലായിരുന്നു. ഇതും വിവാദമായി. എന്നാല്‍ പോലീസുകാര്‍ക്കെതിരെ നടപടി വന്നില്ല.
വാസുവിന്റെ കാര്യത്തില്‍ അങ്ങനെ അല്ല നടപടികള്‍ പോകുന്നത്. നിയമവിരുദ്ധ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം അറിയാതെയാണ് ഇത്തരത്തില്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയെത്തിച്ചതെന്നാണ് വിവരം. എന്നാല്‍ വാസുവിനെതിരെ ഉയരുന്നതും ഗുരുതര സംഘടിത കുറ്റകൃത്യമാണ്. ശബരിമലയിലെ സ്വര്‍ണ്ണ പാളി മോഷണത്തില്‍ ഹൈക്കോടതി പോലും അത് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ വാസുവിന് ഇത് വലിയ നാണക്കേടായി. ജ്യൂഡീഷ്യല്‍ ഓഫീസര്‍ പദവിയില്‍ അടക്കം പ്രവര്‍ത്തിച്ച തന്നെ പോലീസുകാര്‍ അപമാനിച്ചുവെന്നതാണ് വാസുവിന്റെ നിലപാട്.
https://www.facebook.com/Malayalivartha

























