വീട്ടിലെത്തി മൊഴിയെടുക്കുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്...

എസ്.ഐ.ടിയില്‍ ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി കടുത്ത ഭിന്നത. ചെന്നൈയിലെ വീട്ടിലെത്തി ജയറാമിന്റെ മൊഴി എടുക്കാനുള്ള നീക്കമാണ് ഉദ്യോഗസ്‌ഥര്‍ക്കിടയില്‍ ഭിന്നതയ്‌ക്ക് കാരണമായത്. വീട്ടിലെത്തി മൊഴിയെടുക്കുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്‌ഥരുടെ നിലപാട്. വി.ഐ.പി. പരിഗണന നല്‍കാതെ ജയറാമിനെ ഔദ്യോഗികമായി വിളിച്ചു വരുത്തി മൊഴി എടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
കേസിന്റെ തുടക്കം മുതല്‍ സര്‍ക്കാരിന്റെ ഇടപെടലിനെയും എസ്.ഐ.ടിയുടെ പ്രവര്‍ത്തനത്തെയും കുറിച്ച് പ്രതിപക്ഷം സംശയം ഉയര്‍ത്തിയിരുന്നു. ജയറാമിന്റെ മൊഴിയെടുപ്പ് വീട്ടില്‍വച്ച് നടത്തിയാല്‍ അത് ആ സംശയങ്ങളെ ശക്‌തിപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിനോട് അടുത്ത ബന്ധം ഉള്ളവരോട് എസ്.ഐ.ടി. മൃദുസമീപനം കാട്ടുന്നുവെന്നും വിമര്‍ശനമുണ്ട്.
നടന്‍ ജയറാമിന്റെ മൊഴി കേസിന്റെ അന്വേഷണത്തെ നേരിട്ട് ബാധിക്കുമെന്നതിനാല്‍ എസ്.ഐ.ടി. തീരുമാനം നിര്‍ണായകമാകും. ജയറാമിനെ വിളിച്ചു വരുത്തി മൊഴി എടുക്കുമെന്നാണ് നിയമവിദഗ്‌ധരും മുന്‍ അന്വേഷണ ഉദ്യോഗസ്‌ഥരും വ്യക്‌തമാക്കുന്നത്.
ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിന്റെ അടക്കും നിരവധി പ്രമുഖരുടെ വീടുകളിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് പൂജ നടത്തുകയും ചെയ്തിരുന്നു. നടൻ ജയറാം, ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയിൽ പങ്കെടുത്തിരുന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ നിന്നുള്ള പരിചയമാണെന്നും ശബരിമലയിലെ സ്വർണപ്പാളി തന്റെ വീട്ടിലെത്തിക്കാൻ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു. അയ്യപ്പന്റെ മുതൽ കട്ടിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നായിരുന്നു ജയറാം പ്രതികരിച്ചത്. സ്വര്‍ണപ്പാളിയില്‍ പൂജനടത്താനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായി കരുതിയതെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ജയറാം വ്യക്തമാക്കി.
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്‍സര്‍ ചെയ്തിരുന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ വ്യവസായിയും അയ്യപ്പഭക്തനുമായ ധനികനാണ് ഇതിന് പണം ചെലവഴിച്ചത്. ആന്ധ്രപ്രദേശിലായിരുന്നു നിര്‍മാണം. 2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു കട്ടിളപ്പടിയുടെ നിര്‍മാണം എന്നാണ് വിവരം. ഇത് പിന്നീട് ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശി. തുടര്‍ന്ന് ചെന്നൈയില്‍ തന്നെ എത്തിച്ച് പൂജ നടത്തി. ഇതേ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി താന്‍ ജോലി ചെയ്യുന്ന ബംഗളൂരുവിലെ ശ്രീറാംപുരിലെ അയ്യപ്പ ക്ഷേത്രത്തിലും എത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha























