ജാതിയും മതവും ഇല്ലാത്ത സമൂഹത്തെ സൃഷ്ടിച്ചെടുക്കുവാനുള്ള ആദ്യചുവടുവയ്പ് സ്‌നേഹയുടെ വക! ചരിത്രവിജയം നേടി ഈ അമ്മയുടെ നിയമപോരാട്ടം

തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയും അഭിഭാഷകയുമായ എം.എം.സ്‌നേഹ, ജാതിയും മതവുമില്ലാതെ മക്കളെ വളര്‍ത്താന്‍ നടത്തിയ നിയമപോരാട്ടം ഫലം കണ്ടു.
രാജ്യത്താദ്യമായി ജാതിയും മതവുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസില്‍ നിന്നും കൈപ്പറ്റിയിരിക്കുകയാണ് ഈ അമ്മ.
തമിഴ്‌നാട്ടിലിന്നും ജാതിവിവേചനം ശക്തമായി നിലനില്‍ക്കുന്നുണ്ട്. അങ്ങനൊരു മണ്ണില്‍ ചവിട്ടിനിന്നാണ് എം.എ.സ്‌നേഹ എന്ന മുപ്പത്തിയഞ്ചുകാരി ചരിത്ര പ്രാധാന്യമുള്ള നേട്ടം കൈവരിച്ചത്.
വില്ലേജ് ഓഫിസില്‍ നിന്ന് ജാതി സര്‍ട്ടിഫിക്കറ്റിന് പകരം ജാതിയും മതവുമില്ലെന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ നീണ്ട ഒമ്പത് വര്‍ഷമാണ് അഭിഭാഷക കൂടിയായ സ്‌നേഹ പോരാടിയത്.
ജനന സര്‍ട്ടിഫിക്കറ്റിലും, സ്‌കൂളില്‍ ചേര്‍ത്തപ്പൊഴും ജാതി മത കോളങ്ങള്‍ ഒഴിച്ചിട്ട രക്ഷിതാക്കള്‍ സ്‌നഹയ്ക്ക് ചെറുപ്പത്തിലെ നല്ല പാഠങ്ങള്‍ നല്‍കി. പിന്നീടവള്‍ പഠിച്ച് വളര്‍ന്നത് ജാതിയും മതവുമില്ലാത്ത സ്വപ്നങ്ങളുമായാണ്.
https://www.facebook.com/Malayalivartha