കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തെ കുറിച്ച് ബിജെപി സംസാരിക്കുന്നില്ല; അടുത്ത അഞ്ച് വര്‍ഷത്തെ സംബന്ധിച്ച് അവര്‍ക്ക് കാഴ്ചപ്പാടില്ല; നരേന്ദ്ര മോദി ഒരു വാര്‍ത്താസമ്മേളനം പോലും നടത്താത്ത ആദ്യ പ്രധാനമന്ത്രിയാണെന്ന് ഭൂപേഷ് ബാഗല്

നരേന്ദ്ര മോദി ഒരു വാര്‍ത്താസമ്മേളനം പോലും നടത്താത്ത ആദ്യ പ്രധാനമന്ത്രിയാണെന്ന് കോണ്‍ഗ്രസ് നേതാവും ചത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗല്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തെ കുറിച്ച് ബിജെപി സംസാരിക്കുന്നില്ല. അടുത്ത അഞ്ച് വര്‍ഷത്തെ സംബന്ധിച്ച് അവര്‍ക്ക് കാഴ്ചപ്പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന്റെ പേര് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിരന്തരം രംഗത്തുവരുന്നു. എന്നാല്‍ ബിജെപി തുടര്‍ച്ചയായി സൈന്യത്തിന്റെ പേര് പറഞ്ഞ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നു. ബിജെപിക്ക് മറ്റൊന്നും സംസാരിക്കാനില്ലെന്ന് ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രവര്‍ത്തകര്‍ മോദിയുടെ പേരില്‍ വോട്ട് ചോദിക്കുന്നു. എന്നാല്‍ മോദി സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നുവെന്നു ഭൂപേഷ് ബാഗല് കുറ്റപ്പെടുത്തി. ബിജെപിക്ക് അധികാരം നഷ്ടമാകുമെന്നും യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ബാഗല് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha